
തിരുവനന്തപുരം: വെള്ളനാട് ജി കാർത്തികേയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ 'വിമുക്തി'ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. വ്യത്യസ്ത ആശയം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ സ്കൂൾ അങ്കണത്തിൽ ഒരുക്കിയ ലഹരി വിരുദ്ധമരം ശ്രദ്ധേയമായി.
'വിമുക്തി' ക്ലബ് കുട്ടികൾ പങ്കെടുത്ത ലഹരിവിരുദ്ധ സന്ദേശ ഫ്ലാഷ് മോബും സിംബോളിക് സ്കിറ്റും വെള്ളനാട് ജംഗ്ഷനിലും കെഎസ്ആർടിസി ഡിപ്പോയിലും മറ്റു കേന്ദ്രങ്ങളിലും അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ രാജശ്രീ, ഹെഡ്മാസ്റ്റർ പ്രേംനിവാസ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കവിതാറാണി, വിമുക്തി ക്ലബ്ബ് കൺവീനർ ജിഷാ കൃഷ്ണൻ, പിടിഎ പ്രസിഡന്റ് രാജശേഖരൻ മറ്റ് അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Content Highlights: Anti-Drug Day celebrated by Vellanad GKSGVHSS