ജി കാര്‍ത്തികേയന്‍ സ്മാരക ഗവ. വിഎച്ച്എസ് സ്‌കൂളില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു

'വിമുക്തി' ക്ലബ് അംഗങ്ങളായ കുട്ടികള്‍ പങ്കെടുത്ത ലഹരിവിരുദ്ധ സന്ദേശ ഫ്‌ളാഷ് മോബും സിംബോളിക് സ്‌കിറ്റും വെളളനാട് ജംഗ്ഷനിലും കെഎസ്ആര്‍ടിസി ഡിപ്പോയിലും മറ്റ് കേന്ദ്രങ്ങളിലും അവതരിപ്പിച്ചു

dot image

തിരുവനന്തപുരം: ജി കാര്‍ത്തികേയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'വിമുക്തി' ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു. വ്യത്യസ്ത ആശയങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ട് കുട്ടികള്‍ സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ ലഹരിവിരുദ്ധ സമരം ശ്രദ്ധേയമായി.

'വിമുക്തി' ക്ലബ് അംഗങ്ങളായ കുട്ടികള്‍ പങ്കെടുത്ത ലഹരിവിരുദ്ധ സന്ദേശ ഫ്‌ളാഷ് മോബും സിംബോളിക് സ്‌കിറ്റും വെളളനാട് ജംഗ്ഷനിലും കെഎസ്ആര്‍ടിസി ഡിപ്പോയിലും മറ്റ് കേന്ദ്രങ്ങളിലും അവതരിപ്പിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാജശ്രീ, ഹെഡ്മാസ്റ്റര്‍ പ്രേംനിവാസ്, ഡെപ്യൂട്ടി എച്ച് എം കവിതാറാണി, വിമുക്തി ക്ലബ് കണ്‍വീനര്‍ ജിഷാ കൃഷ്ണന്‍, പിടിഎ പ്രസിഡന്റ് രാജശേഖരന്‍, മറ്റ് അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Anti-Drug Day observed at G. Karthikeyan Memorial Govt. VHS SchoolContent Highlights:

dot image
To advertise here,contact us
dot image