
തിരുവനന്തപുരം: തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം തലകീഴായി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ
മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആൻ്റണി ( 65 ) ആണ് മരിച്ചത്.
രാവിലെ എട്ടരയോടെ പുത്തൻതോപ്പ് കടലിലാണ് മത്സ്യതൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്കെത്തിച്ചു. മത്സ്യബന്ധനത്തിന് പോകുമ്പോൾ ശക്തമായ തിരയടിയിൽ വള്ളം മറിയുകയായിരുന്നു. ആൻ്റണി കടലിലേയ്ക്ക് തെറിച്ചു വീണു. കൂടെ ഉണ്ടായിരുന്ന മറ്റ് മൂന്നു പേർ നീന്തി രക്ഷപ്പെട്ടിരുന്നു.
Content Highlight : The body of a missing fisherman found after his boat capsized in Puthukurichi