ജീവിതചര്യയിൽ ഈ 5 മാറ്റങ്ങള്‍ വരുത്തിനോക്കു, യുവത്വം നിലനിര്‍ത്താം

മരുന്നുകളോ, ചികിത്സയോ ഒന്നുമില്ലാതെ ജീവിതചര്യയിൽ മാറ്റം വരുത്തിക്കൊണ്ട് പ്രായം കുറയ്ക്കാം

dot image

'ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ല' ഈ വാക്കുകളില്‍ വീണ് പോകാത്ത എത്ര ആളുകളുണ്ട്? എല്ലാവര്‍ക്കും പ്രായം കുറഞ്ഞിരിക്കാനാണ് എപ്പോഴും ആഗ്രഹം. എന്നാല്‍ അതിനുള്ള ചില വഴികള്‍ നോക്കിയാലോ? മരുന്നുകളോ, ചികിത്സയോ ഒന്നുമില്ലാതെ ജീവിതചര്യയിൽ മാറ്റം വരുത്തിക്കൊണ്ട് പ്രായം കുറയ്ക്കാം.

ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ ചാർമത്തിൽ പ്രായക്കുറവ് തോന്നാൻ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ശരീരത്തിലെ അനാവശ്യമായ കൊഴുപ്പുകള്‍ ഇല്ലാതാക്കുകയും, ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സന്തുലിതമായി നിലനിര്‍ത്തുകയും, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും, മാനസിക സന്തോഷം നിലനിര്‍ത്തുകയും ചെയ്താല്‍ തന്നെ ചര്‍മ്മത്തിനുണ്ടാക്കുന്ന മാറ്റങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സമ്മര്‍ദം നിയന്ത്രിക്കുക

സമ്മര്‍ദം അനുഭവിക്കുന്നവരെ കാണുമ്പോള്‍ ഒരുപാട് പ്രായമായത് പോലെ തോന്നാറില്ലെ. ഇത് തിരിച്ചും പ്രവര്‍ത്തിക്കും. സമ്മര്‍ദം കുറയുമ്പോള്‍ ചര്‍മ്മത്തിന് വ്യത്യാസമുണ്ടാവുകയും പ്രായം കുറഞ്ഞതായി തോന്നുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ധ്യാനം, യോഗ, വ്യായാമം തുടങ്ങിയവ എല്ലാം ഇതിനെ പിന്തുണയ്ക്കുന്ന കാര്യങ്ങളാണ്.

ശരിയായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. ജങ്ക് ഫുഡ്, അനാവശ്യമായ കൊഴുപ്പുകള്‍ തുടങ്ങിയവ പതിവായി കഴിക്കുന്നത് ഒഴിവാക്കുക. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നത് എപ്പോഴും യൗവ്വന പ്രതീതി നിലനിര്‍ത്താന്‍ സഹായിക്കുന്നു. പഴങ്ങള്‍, പച്ചക്കറി, ധാന്യങ്ങള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തെ സംരക്ഷിക്കുകയും, യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

വ്യായാമം

കൃത്യമായ വ്യായാമ ശീലങ്ങള്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധി വരെ കുറയ്ക്കുന്നു. ശരീര അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിനും, ദഹനപ്രക്രിയയ്ക്കുമെല്ലാം പിന്തുണ നല്‍കുന്ന ഒന്നാണ് വ്യായാമം. ദൈനംദിന ജീവിതത്തില്‍ വ്യായാമം ശീലമാക്കുന്നത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ജലാംശം നിലിര്‍ത്തുക

വെള്ളം ധാരാളം കുടിക്കുന്നത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രായമാകുമ്പോള്‍ മനുഷ്യരില്‍ ഉണ്ടാകുന്ന ഒരു പ്രധാന മാറ്റമാണ് ചര്‍മത്തില്‍ ചുളിവ് വീഴുന്നത് ഇത് ഇല്ലാതെ ആവുമ്പോള്‍ തന്നെ പ്രായം തോന്നിക്കുന്നത് കുറയ്ക്കുന്നു. കൂടാതെ ശരീരത്തിലെ ജലാംശം കോശങ്ങളും പ്രവര്‍ത്തനം ത്വരിതപ്പെടുത്തി ഊര്‍ജോല്‍പാദനം വേഗത്തിലാക്കുകയും, ആരോഗ്യത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്നു.

മതിയായ ഉറക്കം

ഒരു മനുഷ്യന്‍ ശരാശരി 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും, അവയവങ്ങളുടെ ഉന്മേഷത്തിനും ഉറക്കം അത്യന്താപേക്ഷിതമാണ്. ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്ന ഘടകമാണ് ഉറക്കം. അതുകൊണ്ട് തന്നെ ദിവസത്തില്‍ എട്ട് മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്.

Content Highlight; How Can You Reverse Your Age? Healthiest Ways to Try

dot image
To advertise here,contact us
dot image