ഓൺലൈൻ കോടതി നടപടിയ്ക്ക് യുവാവ് ശുചിമുറിയിൽ; ജഡ്ജിയ്ക്ക് 'മുമ്പാകെ' ഫ്ലഷ് ചെയ്യലും വൃത്തിയാക്കലും, വീഡിയോ വൈറൽ

കോടതി മര്യാദകൾ പാലിക്കാത്തതിനാൽ ഇയാൾക്കെതിരെ നിരവധിപ്പേരാണ് വിമർശനമുന്നയിക്കുന്നത്

dot image

അഹമ്മദാബാദ്: വെർച്വലായുള്ള ഗുജറാത്ത് ഹൈക്കോടതി നടപടികളിൽ ശുചിമുറിയിലിരുന്ന് പങ്കെടുത്ത യുവാവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. ജൂൺ 20 ന് ജസ്റ്റിസ് നിർസാർ എസ് ദേശായിയുടെ മുമ്പാകെ നടന്ന സംഭവമാണ് വിമർശനങ്ങൾക്കിടയാക്കിയിരിക്കുന്നത്. ബാർ ആൻഡ് ബെഞ്ച് എന്ന പ്ലാറ്റ്ഫോമാണ് വീഡിയോ പങ്കിട്ടത്.

സൂം മീറ്റിങ്ങിൽ 'സമദ് ബാറ്ററി' എന്ന പേരിലാണ് ഇയാൾ ലോഗിൻ ചെയ്തിട്ടുള്ളത്. ബ്ലൂടൂത്ത് സ്പീക്കർ ചെവിയിൽ വെച്ചാണ് ഇയാൾ ശുചിമുറിലെത്തുന്നത്. പിന്നീട് സൗകര്യപ്രദമായ രീതിയിൽ ഫോൺ ക്യാമറ വൈഡ് ആംഗിളിൽ വെച്ചുകൊണ്ടാണ് കോടതി നടപടികളിൽ പങ്കെടുക്കുന്നത്. ചെക്ക് മടങ്ങിയ കേസിൽ പരാതിക്കാരനാണ് സമദെന്നും കേസിനാധാരമായ എഫ്ഐആർ തള്ളണമെന്ന എതിർകക്ഷിയുടെ അപേക്ഷയിലാണ് ഇയാൾ കോടതി നടപടികളിൽ പങ്കെടുത്തതെന്നും ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നു. ജഡ്ജിയും മറ്റ് അഭിഭാഷകരും ഗൗരവമായി കേസിന്റെ നടപടികളിലേക്ക് കടക്കവെ ഇയാൾ ഫ്ലഷ് ചെയ്യുന്നതും പിന്നീട് സ്വയം വൃത്തിയാക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.

കോടതി മര്യാദകൾ പാലിക്കാത്തതിനാൽ ഇയാൾക്കെതിരെ നിരവധിപ്പേരാണ് വിമർശനമുന്നയിക്കുന്നത്. ഓൺലൈൻ കോടതി നടപടികളിൽ അനുചിതമായി പെരുമാറുന്നത് ഇതാദ്യമല്ല. വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകുന്നതിനിടെ സിഗരറ്റ് വലിച്ചയാൾക്ക് ഗുജറാത്ത് ഹൈക്കോടതി ഏപ്രിലിൽ 50,000 രൂപ പിഴ ചുമത്തിയിരുന്നു. സമാന സംഭവത്തിൽ മറ്റൊരാൾക്ക് ഡൽഹി കോടതി സമൻസ് അയച്ചിരുന്നു.

Content Highlights: Man attends Gujarat High Court hearing from toilet

dot image
To advertise here,contact us
dot image