വിരാട് കോഹ്‍ലിക്കും രോഹിത് ശർമയ്ക്കും ഫെയർവെൽ മത്സരം നൽകാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ്: റിപ്പോർട്ട്

അന്താരാഷ്ട്ര ക്രിക്കറ്റിന് ഇരുതാരങ്ങളും നൽകിയ അവിശ്വസനീയമായ സംഭാവനകൾക്ക് മികച്ച യാത്രയപ്പ് ഉറപ്പാക്കാൻ ഒരുങ്ങി ഓസീസ് ക്രിക്കറ്റ്

dot image

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളായ വിരാട് കോഹ്‍ലിക്കും രോഹിത് ശർമയ്ക്കും ഫെയർവെൽ മത്സരം നൽകാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ്. ഒക്ടോബറിൽ ഓസ്ട്രേലിയയിൽ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യൻ ടീം യാത്രതിരിക്കും. ഇതിന് ശേഷം മറ്റൊരു ഏകദിന പരമ്പരയ്ക്കായി ഓസ്ട്രേലിയയിലേക്ക് ഇരുതാരങ്ങളും എത്തില്ലെന്നാണ് വിലയിരുത്തൽ. അതിനാലാണ് ഇരുവർക്കും ഫെയർവെൽ ഒരുക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

'വിരാട് കോഹ്‌ലിയും രോഹിത് ശർമയും നമ്മുടെ രാജ്യത്ത് കളിക്കുന്ന അവസാന അവസരമായിരിക്കാം ഒരുപക്ഷെ ഇത്.

ചിലപ്പോൾ മറിച്ചും സംഭവിച്ചേക്കാം. അങ്ങനെയാണെങ്കിൽ, അന്താരാഷ്ട്ര ക്രിക്കറ്റിന് ഇരുതാരങ്ങളും നൽകിയ അവിശ്വസനീയമായ സംഭാവനകളെ ഓർമ്മിക്കുന്ന ഒരു മികച്ച യാത്രയയപ്പ് അവർക്ക് നൽകുന്നുവെന്ന് നമ്മൾ ഉറപ്പാക്കണം,' ഓസ്ട്രേലിയൻ ക്രിക്കറ്റ് സി ഇ ഒ ടോഡ് ​ഗ്രീൻബെർ​ഗ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഈ മാസം 20ന് ആരംഭിക്കുന്ന ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിരാട് കോഹ്‍ലിയും രോഹിത് ശർമയും കളിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം അപ്രതീക്ഷമായി ഇരുവരും ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയുകയായിരുന്നു. കഴിഞ്ഞ വർഷം ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് ഇരുവരും വിരമിച്ചിരുന്നു. ഇതോടെ ഇനി ആരാധകർക്ക് വിരാട് കോഹ്‍ലിയെയും രോഹിത് ശർമയെയും കാണാൻ സാധിക്കുക ഏകദിന ക്രിക്കറ്റിൽ മാത്രമായി. വെെകാതെ ഇരുവരും ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കാം.

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാൽ ഓ​ഗസ്റ്റിൽ ബം​ഗ്ലാദേശിനെതിരെയാണ് ഇന്ത്യൻ ടീമിന്റെ അടുത്ത ഏകദിന പരമ്പര നടക്കുക. അതിനുശേഷം മൂന്ന് ട്വന്റി 20 മത്സരങ്ങളും ഇന്ത്യ ബം​ഗ്ലാദേശിനെതിരെ കളിക്കും. ബം​ഗ്ലാദേശിലാണ് പരമ്പര നടക്കുക. ഒക്ടോബർ ആദ്യം ഇന്ത്യയ്ക്ക് വെസ്റ്റ് ഇൻഡീസുമായി രണ്ട് ടെസ്റ്റുകളുടെ പരമ്പരയുണ്ട്. ഈ പരമ്പര ഇന്ത്യയിലാണ് നടക്കുന്നത്. അതിന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിലേക്ക് ഏകദിനം കളിക്കാൻ യാത്ര തിരിക്കുക.

Content Highlights: Cricket Australia plots 'send off' for Virat Kohli, Rohit Sharma

dot image
To advertise here,contact us
dot image