
ഐപിഎൽ 2025 സീസൺ കലാശപ്പോരിൽ പഞ്ചാബ് കിങ്സിനെ വീഴ്ത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ ചരിത്രത്തിലെ കന്നി കിരീടമുയർത്തിയിരിക്കുയാണ്. പതിനെട്ട് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടത്തില്‍ ആർസിബിയുടെയും കോഹ്ലിയുടെയും മുത്തം പതിഞ്ഞപ്പോൾ ക്രിക്കറ്റ് ലോകം ആ രാത്രി അത് ആഘോഷമാക്കി.
മത്സരം നടന്ന ഗുജറാത്തിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിന് അകത്തും പുറത്തും ഇന്ത്യയിലെല്ലായിടത്തും ഈ ആവേശം പടരുമ്പോൾ അങ്ങ് ഇന്ത്യയിൽ മാത്രമല്ല, ഇവിടെ അമേരിക്കയിലുമുണ്ട് ആഘോഷം എന്ന മൂഡിലായിരുന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവും എംപിയുമായ ശശി തരൂരും ബിജെപി എംപി തേജ്വസി സൂര്യയും. വിഷിങ് ആർസിബി ഫ്രം വാഷിംഗ്ടൺ ഡിസി എന്ന് ആമുഖമിട്ട് പോസ്റ്റ് ചെയ്ത സെലിബ്രേഷൻ വീഡിയോയിൽ ഇരുവരും ആർസിബിയാണെന്നും പറയുന്നുണ്ട്.
Wishing RCB from Washington DC upon our touchdown. ❤️@ShashiTharoor @HarishBalayogi pic.twitter.com/mhQWPuaPrv
— Tejasvi Surya (@Tejasvi_Surya) June 3, 2025
ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെന്റാണ്. കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന തരൂർ ബിജെപി എംപിയുമായി ആർസിബി വിജയം ആഘോഷിക്കുന്നതിനെ ചിലർ 'something fishy' എന്ന് പറയുമ്പോൾ ഇതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ കാണണം എന്ന് പറയുന്നവരുമുണ്ട്.
Content Highlights: Congress mp shashi tharoor, bjp mp Tejasvi Surya wishing together rcb for ipl win