
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല പരശുവക്കലില്‍ പിതാവിന്‌റെ കയ്യില്‍ നിന്നും നിലത്ത് തലയിടിച്ച് വീണ നാല് വയസ്സുകാരന് ദാരുണാന്ത്യം. പനയറക്കല്‍ സ്വദേശികളായ രജിന്‍-ധന്യ ദമ്പതികളുടെ മകന്‍ ഇമാനാണ് മരിച്ചത്.
ഇമാനെ നഴ്‌സറിയില്‍ കൊണ്ടുപോകാന്‍ തുടങ്ങവെയാണ് അപകടമുണ്ടായത്. കുട്ടിയെ കൈയ്യിലെടുത്തിരുന്ന പിതാവ് നിലത്ത് കിടന്ന കളിപ്പാട്ടത്തില്‍ ചവിട്ടി താഴേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ തലയടിച്ച് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
content highlights: 4-year-old boy falls to the ground after hitting his head; tragic end