'വീഡിയോ വെറുതെ ചിത്രീകരിച്ചത്; തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല'; ക്ഷമ ചോദിച്ച് ഷക്കീല ബാനു

ആരും തന്റെ വീഡിയോ അനുകരിക്കരുതെന്നും യുവതി ആവശ്യപ്പെട്ടു

dot image

ചെന്നൈ: ഓടുന്ന ട്രെയിനിന്റെ വാതില്‍പടിയില്‍ ഡാന്‍സ് ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് നാഗര്‍കോവില്‍ സ്വദേശി ഷക്കീല ബാനു. കേരളത്തില്‍ അടക്കം വീഡിയോ ഇത്രയും ചര്‍ച്ച ആകും എന്ന് കരുതിയില്ലെന്ന് ഷക്കീല ബാനു പറഞ്ഞു. വീഡിയോ വെറുതെ ചിത്രീകരിച്ചതാണെന്നും തെറ്റാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

സമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു യുവതി ക്ഷമാപണം നടത്തിയത്. താന്‍ സാധാരണ രീതിയില്‍ റീലുകള്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ ട്രെയിനില്‍ നിന്ന് പങ്കുവെച്ച വീഡിയോ ഇത്രയും വിഷയമാകുമെന്ന് കരുതിയില്ലെന്നും ഷക്കീല ബാനു പറയുന്നു. കേരളത്തിലും ചെന്നൈയിലും അടക്കം സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായി. പത്രത്തില്‍ വാര്‍ത്തയായി അച്ചടിച്ചുവന്നു. വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വീഡിയോ നീക്കം ചെയ്തുവെന്നും യുവതി വിശദീകരിച്ചു. ആരും തന്റെ വീഡിയോ അനുകരിക്കരുതെന്നും യുവതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമായിരുന്നു ഷക്കീല ബാനുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഓടുന്ന ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നിന്നായിരുന്നു ഇവര്‍ അപകടകരമായ വിധത്തില്‍ വീഡിയോ ചിത്രീകരിച്ചത്. യുവതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ക്ഷമാപണവുമായി യുവതി രംഗത്തെത്തിയത്.

Content Highlights- Shakila banu apologize after reel video from train went viral in social media

dot image
To advertise here,contact us
dot image