
വിവാഹമോചനത്തെ തുടര്‍ന്ന് നിരാശ തോന്നിയാൽ നിങ്ങൾ എന്തുചെയ്യും? കരയും, പാട്ട് കേൾക്കും, ചിലപ്പോൾ കുറേ നേരം ഒറ്റയ്ക്കിരിക്കും. എന്നാൽ സോളില്‍ ഓടുന്ന ട്രെയിനിന് തീയിട്ടാണ് ഒരാൾ തന്റെ വിഷമം തീർത്തത്. സോള്‍ സ്വദേശിയായ 67 കാരനാണ് മെയ് 31ന് ഓടുന്ന സബ്‌വേ ട്രെയനിനുള്ളിൽ തീയിട്ടത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുക്കുകയും, കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തതായി യോൻഹാപ്പ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കൊലപാതക ശ്രമം, ഓടുന്ന ട്രെയിനിൽ തീവയ്പ്പ്, റെയിൽവേ സുരക്ഷാ നിയമ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് സോളിലെ സതേൺ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് വ്യക്തമാക്കി.
രാവിലെ 8.42ന് ട്രെയിൻ ഹാൻ നദിക്ക് കുറുകെ കടന്ന് പോകുമ്പോഴായിരുന്നു സംഭവം. എല്ലാവരും ജോലിക്കായും മറ്റും പോകുന്ന സമയം ആയിരുന്നതിനാൽ ഒട്ടേറെ ആളുകൾ ട്രെയിനിനകത്ത് ഉണ്ടായിരുന്നു. ഇയാൾ ട്രെയിനുള്ളിൽ ഗ്യാസോലിൻ ഒഴിച്ച ശേഷം സ്വന്തം വസ്ത്രങ്ങൾക്ക് തീയിട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
서울지하철 5호선 방화범 CCTV
— 브이몬 (@XXV_mon) June 25, 2025
사망자 없는게 기적이네요 pic.twitter.com/IQMowGZkWH
തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച 22 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 129 പേർക്ക് സംഭവ സ്ഥലത്ത് വച്ച് തന്നെ ചികിത്സ നൽകുകയും ചെയ്തു. കൂടാതെ തീപിടുത്തമുണ്ടായ സബ്‌വേ ട്രെയിനിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും, 330 മില്യൺ വോൺ നഷ്ടമുണ്ടാവുകയും ചെയ്തെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിവാഹമോചന കേസിലെ തിരിച്ചടിയില്‍ നിരാശനായ ഇയാൾ ട്രെയിനിന് തീയിടുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഭാവിയിൽ സമാന സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുത്തതായും അധികൃതർ അറിയിച്ചു.
Content Highlight; Man Sets Train on Fire in Seoul Over Divorce, Faces Trial