
തിരുവനന്തപുരം: പി വി അന്‍വറിനെ യുഡിഎഫിലെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് എംപി. കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് സുധാകരന് ഈ ആവശ്യം വീണ്ടും ഉന്നയിച്ചത്. ഓണ്‍ലൈനായാണ് സുധാകരന് യോഗത്തില്‍ പങ്കെടുത്തത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ശക്തി തെളിയിച്ച സാഹചര്യത്തില്‍ അന്‍വറിനെ മുന്നണിയിലെടുക്കണമെന്ന നിലപാടാണ് സുധാകരന് സ്വീകരിച്ചത്.
അന്‍വറിനെ കൂടാതെ യുഡിഎഫ് നിലമ്പൂരില്‍ വിജയിച്ചതോടെ അദ്ദേഹത്തെ മുന്നണിയിലെടുക്കേണ്ടെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ശക്തമാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ അന്‍വര്‍ തെരഞ്ഞെടുപ്പില്‍ ഫാക്ടറായെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞത്. എന്നാല്‍ വി ഡി സതീശന് നിലപാട് ശക്തമാക്കിയതോടെ സണ്ണി ജോസഫ് ഈ നിലപാടില്‍ മാറ്റം വരുത്തിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന നിലപാടാണ് പരോക്ഷമായി മുസ്ലിം ലീഗ് എടുക്കുന്നത്. അതിന് പിന്നാലെയാണ് സുധാകരനും ആവശ്യം ശക്തമാക്കിയത്.
അതേ സമയം കെപിസിസി പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ രാഷ്ട്രീയകാര്യസമിതിയില്‍ തീരുമാനമായി. ഇതിനായി മുതിര്‍ന്ന നേതാക്കളെ രാഷ്ട്രീയകാര്യസമിതി ചുമതലപ്പെടുത്തി. ഡിസിസികള്‍ പുനഃസംഘടിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
തിരുവനനന്തപുരം എംപിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനമാണ് രാഷ്ട്രീയകാര്യസമിതിയില്‍ ഉണ്ടായത്. ശശി തരൂരിന്റെ കാര്യത്തില്‍ തീരുമാനം വേണമെന്ന ആവശ്യം ഉയര്‍ന്നു. നിരന്തരം പ്രശ്നം ഉണ്ടാക്കുന്നവര്‍ക്ക് എതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. അതേ സമയം ശശി തരൂരിനെ ചേര്‍ത്ത് നിര്‍ത്തണമെന്ന നിലപാടാണ് യോഗത്തില്‍ രമേശ് ചെന്നിത്തല സ്വീകരിച്ചത്.
അതേ സമയം മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ യോഗത്തില്‍ നേതാക്കള്‍ പ്രകീര്‍ത്തിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതിരുന്നിട്ടും മികച്ച പ്രവര്‍ത്തനമാണ് വി എസ് ജോയ് നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു. ജോയിയുടെ പ്രവര്‍ത്തനം നേതാക്കള്‍ മാതൃകയാക്കണമെന്ന് എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
Content Highlights: PV Anvar should be included in the UDF; K Sudhakaran strengthens the demand