
പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറില്‍ തന്നെ തുടരുമെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. 2027 വരെയാണ് സൂപ്പര്‍ താരം സൗദി ക്ലബ്ബുമായുള്ള കരാർ നീട്ടിയത്.
റൊണാൾഡോയെ ക്ലബിൽ നിലനിർത്തുന്നതിനായി ഏറെ ആകർഷകമായ ഓഫറുകളാണ് കരാറിൽ അൽ നസർ ഉൾപ്പെടുത്തിയിരിക്കുന്നത്. അൽ നസറിന്റെ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിത്. കരാർ സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ.
— AlNassr FC (@AlNassrFC_EN) June 26, 2025
പ്രതിദിനം റൊണാൾഡോയ്ക്ക് ലഭിക്കുന്ന പ്രതിഫലം 488,000 പൗണ്ട് ആണ്. അതായത് ഏകദേശം അഞ്ച് കോടി ഇന്ത്യൻ രൂപ. 492 മില്യൺ പൗണ്ട് ആണ് പോർച്ചുഗൽ സൂപ്പർ താരത്തിന്റെ അടിസ്ഥാന വരുമാനം.
കരാറനുസരിച്ച് പ്രതിവര്‍ഷം 178 മില്ല്യൺ പൗണ്ട് (2000 കോടി ഇന്ത്യൻ രൂപ) ലഭിക്കും. അൽ നസർ ക്ലബിന്റെ ഉടമസ്ഥതയിൽ ചെറിയൊരു ഷെയറും താരത്തിന് നല്‍കും. സൈനിങ് ബോണസായി 24.5 മില്യൺ പൗണ്ടാണ് ലഭിക്കുക.
സൗദി പ്രോ ലീഗിൽ ഗോൾഡൻ ബൂട്ട് നേടിയാലും ടീം കിരീടമണിഞ്ഞാലും എട്ട് മില്യൺ പൗണ്ട് വീതം നല്‍കും. റൊണാൾഡോയുടെ കരാറിലെ ഓഫറുകൾ ഇതുകൊണ്ടും അവസാനിക്കുന്നില്ല.
16 ആളുകൾ റൊണാൾഡോയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ 24 മണിക്കൂറും ഒപ്പമുണ്ടാവും. മൂന്ന് ഡ്രൈവർമാരും, നാല് വീട്ടു ജോലിക്കാരും, രണ്ട് പാചകക്കാരും, മൂന്ന് പൂന്തോട്ട പരിചാരകരും ഇതില്‍ ഉള്‍പ്പെടും. സുരക്ഷയ്ക്കായും നാല് പേരെ നിയമിച്ചിട്ടുണ്ട്. ഇവർക്കെല്ലാം പ്രതിഫലം നൽകുക ക്ലബ്ബായിരിക്കും. ഈ ഇനത്തില്‍ ക്ലബ് നല്‍കുക 1.4 മില്യൺ പൗണ്ട് ആണ്.
സ്വകാര്യ ജെറ്റിനായി നാല് മില്യൺ പൗണ്ടും ലഭിക്കും. പല സൗദി കമ്പനികളുമായും റൊണാൾഡോയ്ക്ക് അൽ നസർ സ്പോർൺസർഷിപ്പ് ഡീലുകളും ഓഫര്‍ ചെയ്യുന്നുണ്ട്.
Content Highlights: Cristiano Ronaldo set to earn Rs 2000 Crore per year against his new 2-year contract with Al-Nassr