
യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമനിയെ തോൽപ്പിച്ച് പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ. വിജയ ഗോളിലൂടെ റൊണാൾഡോ വീണ്ടും പോർച്ചുഗലിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. 40 വയസ്സുകാരന്റെ 137-ാം അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു.
മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സിലൂടെ ജർമനി ആദ്യം ഗോൾ നേടി. 63-ാം മിനിറ്റിൽ കൺസെയ്‌സാവോ പോർചുഗലിനായി സമനില ഗോൾ നേടി. 68-ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ പോർചുഗലിനായുള്ള വിജയ ഗോൾ. നുനോ മെൻഡിസ് നൽകിയ ക്രോസ് താരം ഭംഗിയായി വലയിലെത്തിക്കുകയായിരുന്നു.
🤖🇵🇹 937 career goals, never ending Cristiano Ronaldo. Still delivering at top level for his country at 40. pic.twitter.com/9buRMAI1Eu
— Fabrizio Romano (@FabrizioRomano) June 4, 2025
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്‌പെയ്‌നോ ഫ്രാൻസോ ആയിരിക്കും പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ന് അർധ രാത്രിയാണ് ഫ്രാൻസും സ്പെയ്നും തമ്മിലുള്ള രണ്ടാം സെമിഫൈനൽ.
Content Highlights: GER vs POR UEFA Nations League semifinal, Ronaldo goal