
സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്ക് കിരീടധാരണം. ഇന്നലെ എസ്പാനിയോളക്കെതിരെ നേടിയ രണ്ട് ഗോളിന്റെ ജയത്തോടെ ലീഗിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെ തന്നെ ബാഴ്സ ആവശ്യമായ പോയിന്റുകൾ കരസ്ഥമാക്കി. 36 കളികളിൽ 85 പോയിന്റുമായാണ് നേട്ടം. 36 മത്സരങ്ങളിൽ നിന്ന് 78 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെക്കാൾ ഏഴ് പോയിന്റ് മുന്നിലാണ്.
¿Os suena de algo esta celebración?🤭.#FCBarcelona pic.twitter.com/aQMgTKJWsM
— Iván_ (@PereaCampoy) May 15, 2025
കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള അവർക്കെതിരെ വ്യക്തമായ ആധിപത്യം പുലർത്താൻ ബാഴ്സക്കായിരുന്നു.
ഇന്നലെ നടന്ന എസ്പാനിയോളക്കെതിരെ നടന്ന മത്സരത്തിൽ രണ്ട് ഗോളിന്റെ ജയമാണ് ബാഴ്സ നേടിയത്. 53-ാം മിനിറ്റിൽ ലമിൻ യമാൽ നേടിയ മിന്നും ഗോളാണ് മത്സരത്തിൽ നിർണായകമായത്. രണ്ടാം പക്തിയുടെ അധിക സമയത്ത് യമാലിന്റെ തന്നെ അസിസ്റ്റിൽ ഫെർമിൻ ലോപ്പസ് രണ്ടാം ഗോൾ നേടി. യമാൽ തന്നെയാണ് കളിയിലെ താരം.
Content Highlights: Barcelona win laliga tittle