ലാലേട്ടൻ ഫാൻസിന് പറ്റില്ലെന്ന് പറഞ്ഞിട്ടാണ് റോക്ക് എന്‍ റോള്‍ സിനിമയുടെ ക്ലൈമാക്സ് മാറ്റിയത്; ശ്വേത മേനോന്‍

'അവസാന നിമിഷം ലാലേട്ടന്റെ ഫാന്‍സിന് ആ ക്ലൈമാക്‌സ് പറ്റില്ലെന്ന് പറഞ്ഞിട്ടാണ് മാറ്റുന്നത്. അവസാനം ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു'

dot image

ചന്ദ്രമൗലി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രമായിരുന്നു റോക്ക് എന്‍ റോള്‍. രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച് 2007ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മുകേഷ്, സിദ്ധിഖ്, ലാൽ, റഹ്‌മാൻ, ഹരിശ്രീ അശോകൻ, റായ് ലക്ഷ്മി, ശ്വേത മേനോന്‍ തുടങ്ങി നിരവധി താരങ്ങൾ ഒന്നിച്ചിരുന്നു. എന്നാൽ റിലീസ് സമയത്ത് സിനിമ വേണ്ടത്ര വിജയം നേടിയിരുന്നില്ല.

ഇപ്പോഴിതാ റോക്ക് എന്‍ റോള്‍ സിനിമയുടെ ക്ലൈമാക്‌സിനെ കുറിച്ച് പറയുകയാണ് നടി ശ്വേത മേനോന്‍. ചിത്രത്തില്‍ എലീന എന്ന കഥാപാത്രമായിട്ടാണ് ശ്വേത മേനോന്‍ അഭിനയിച്ചത്. സിനിമയ്ക്ക് ഇന്ന് കാണുന്നത് അല്ലാതെ മറ്റൊരു ക്ലൈമാക്സ് ഉണ്ടായിരുന്നുവെന്നും അതായിരുനെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നും നടി പറഞ്ഞു. അവസാന നിമിഷം ലാലേട്ടന്റെ ഫാന്‍സിന് ആ ക്ലൈമാക്‌സ് പറ്റില്ലെന്ന് പറഞ്ഞിട്ടാണ് ക്ലൈമാക്സ് മാറ്റിയതെന്നും നടി പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘റോക്ക് എന്‍ റോള്‍ സിനിമയുടെ ക്ലൈമാക്‌സ് സത്യത്തില്‍ അതല്ലായിരുന്നു. ക്ലൈമാക്‌സില്‍ ഞാന്‍ കൂടെ ഉണ്ടാവേണ്ടതായിരുന്നു. ഇപ്പോള്‍ ഒരുപാട് മാറ്റം വന്നല്ലോ. ഏത് ക്ലൈമാക്‌സും പ്രേക്ഷകര്‍ ആക്‌സെപ്റ്റ് ചെയ്യുന്നതാണ്. പക്ഷെ അന്ന് അങ്ങനെയല്ല. ഒരു ഹീറോയും ഹീറോയിനും വേണം. അവരുടെ പാട്ട് വേണം. റോക്ക് എന്‍ റോളില്‍ എന്റെ കഥാപാത്രവും ലാലേട്ടന്റെ കഥാപാത്രവും ഒരു ബഡി – ബഡി കഥാപാത്രമാണ്. രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. അവസാന നിമിഷം ലാലേട്ടന്റെ ഫാന്‍സിന് ആ ക്ലൈമാക്‌സ് പറ്റില്ലെന്ന് പറഞ്ഞിട്ടാണ് മാറ്റുന്നത്. അവസാനം ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു. എന്നാല്‍ ആ ട്വിസ്റ്റ് അവിടെ നടന്നില്ല. അതുണ്ടായിരുന്നെങ്കില്‍ നന്നായേനെ ,’ ശ്വേത മേനോന്‍ വ്യക്തമാക്കി.

Content Highlights- Swetha Menon talks about how Mohanlal's film Rock n Roll changed the climax of the film

dot image
To advertise here,contact us
dot image