'ആ ഇന്ത്യൻ താരത്തോട് ഞാൻ‌ പറഞ്ഞു, എനിക്ക് നിന്നെ ഒരു ബോളിവുഡ് സ്റ്റാറാക്കണം'; തുറന്നുപറഞ്ഞ് ശിഖർ ധവാന്‍

നീളമുള്ള മുടിയും നല്ല ചിരിയുമുള്ള ഒരു സിനിമാ താരത്തെ പോലെയായിരുന്നു അദ്ദേഹം അന്ന് ഉണ്ടായിരുന്നതെന്നും ധവാൻ ഓർത്തെടുക്കുന്നു

dot image

ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ ആദ്യമായി കണ്ട രസകരമായ അനുഭവം പങ്കുവെച്ച് മുൻ താരം ശിഖർ ധവാൻ. ധോണിയെ ആദ്യമായി കണ്ടയുടൻ ധോണിയെ ബോളിവുഡ് താരമായി കാണണമെന്നാണ് ശിഖർ ധവാൻ ആവശ്യപ്പെട്ടത്. 'ദി വൺ: ക്രിക്കറ്റ്, മൈ ലൈഫ് ആൻഡ് മോർ' എന്ന തന്റെ ഓർമ്മപുസ്തകത്തിലാണ് ധവാൻ ഇക്കാര്യം വിവരിച്ചത്.

2010 സമയത്ത് ഇന്ത്യയുടെ ഏകദിന ടീമിൽ താൻ എത്തിയപ്പോഴാണ് സഹതാരമായ ധോണിയോട് ഇക്കാര്യം പറഞ്ഞതെന്ന് ധവാൻ പറയുന്നു. ധോണിയെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹത്തെ ഒരു ബോളിവുഡ് ചിത്രത്തിൽ കാസ്റ്റ് ചെയ്യണമെന്ന് താൻ ആ​ഗ്രഹിച്ചെന്നാണ് താരം വ്യക്തമാക്കിയത്. നീളമുള്ള മുടിയും നല്ല ചിരിയുമുളള ഒരു സിനിമാ താരത്തെ പോലെയായിരുന്നു ധോണി അന്ന് ഉണ്ടായിരുന്നതെന്നും ധവാൻ ഓർത്തെടുക്കുന്നു.

ധോണിയുമായി സംസാരിച്ചിരുന്ന സമയത്ത് ഞാൻ അദ്ദേഹത്തോട് പറഞ്ഞു; “എനിക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം, നിന്നെ ഒരു ബോളിവുഡ് താരമാക്കണം. ഇതുകേട്ട് ധോണി തലയാട്ടി ചിരിക്കുകയാണ് ചെയ്തത്” ശിഖർ ധവാൻ‌ ഓർത്തെടുത്തു. ഇന്ത്യയ്ക്കായി 34 ടെസ്റ്റുകൾ കളിച്ച ധവാൻ 2315 റൺസും, 167 ഏകദിനങ്ങളിൽ നിന്നായി 6793 റൺസും, 68 ടി20 മത്സരങ്ങളിൽ നിന്ന് 1759 റൺസും നേടിയിട്ടുണ്ട്.

Content Highlights: Shikhar Dhawan Recalls His Hilarious First Interaction With MS Dhoni

dot image
To advertise here,contact us
dot image