
ഐപിഎല്ലിന് പിന്നാലെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലും വിസ്മയപ്പെടുത്തുകയാണ് കൗമാരതാരം വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ഏകദിന ക്രിക്കറ്റ് മത്സരത്തിലാണ് വൈഭവ് വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്തത്. 19 പന്തുകളില്‍ മൂന്ന് ഫോറും അഞ്ച് സിക്സറും സഹിതം 48 റണ്‍സെടുത്ത വൈഭവിന്റെ മികവില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു.
ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം വൈഭവ് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ വൈറലാവുന്നത്. ഇന്ത്യ അണ്ടര്‍ 19 ടീമിലെ സ്പോര്‍ട്സ് മസാജ് തെറാപ്പിസ്റ്റായ മംഗേഷ് ഗെയ്ക്വാദിനൊപ്പം നിൽക്കുന്ന വൈഭവിന്റെയും സഹതാരം അഭിഗ്യാന്‍ കുണ്ടുവിന്റെയും രണ്ട് ചിത്രങ്ങളാണ് താരം സ്റ്റോറിയിലൂടെ പോസ്റ്റ് ചെയ്തത്.
ബോളിവുഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു 'വണ്ടർ കിഡി'ന്റെ സ്റ്റോറി. ഇക്ബാല്‍ എന്ന സിനിമയിലെ ജനപ്രിയ ബോളിവുഡ് ഗാനമായ 'ആഷായേന്' ആണ് ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കായി നൽകിയിട്ടുള്ളത്. ഇന്ത്യ അണ്ടര്‍ 19 ടീമിലെ സ്പോര്‍ട്സ് മസാജ് തെറാപ്പിസ്റ്റായ മംഗേഷ് ഗെയ്ക്വാദിനൊപ്പം നിൽക്കുന്ന വൈഭവിന്റെയും സഹതാരം അഭിഗ്യാന്‍ കുണ്ടുവിന്റെയും രണ്ട് ചിത്രങ്ങളാണ് താരം സ്റ്റോറിയിലൂടെ പോസ്റ്റ് ചെയ്തത്. ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തിപ്പെടുന്ന ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഒരാളുടെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. ബിഹാറിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഉയര്‍ന്നുവന്നാണ് വൈഭവ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുന്നത്.
Tufano ko cheer ke ... '
— All About Sports (@sportsreplay) June 28, 2025
Vaibhav Suryavanshi drops Bollywood-inspired post after blasting five sixes vs England @BCCI @VaibhavSurya12_ pic.twitter.com/WNSfY0hUVi
അതേസമയം ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ മത്സരത്തിൽ ഇന്ത്യൻ യുവനിര ആറ് വിക്കറ്റിന് വിജയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 42.2 ഓവറിൽ 174 റൺസിൽ എല്ലാവരും പുറത്തായി. ഇന്ത്യയ്ക്ക് വിജയിക്കാൻ 24 ഓവറുകളും നാല് വിക്കറ്റുകളുമാണ് വേണ്ടിവന്നത്. വൈഭവിനെ കൂടാതെ 34 പന്തിൽ പുറത്താകാതെ 45 റൺസെടുത്ത അഭിഗ്യൻ കുണ്ടുവും ഇന്ത്യയ്ക്കായി തിളങ്ങിയിരുന്നു.
Content Highlights: 'Tufano Ko Cheer Ke…': Vaibhav Suryavanshi's IG Story Goes Viral After Hammering England In Famous India Win