
മലയാളികളിൽ ഭൂരിഭാഗം പേരും യാത്രകൾക്ക് വേണ്ടി ആശ്രയിക്കുന്ന യാത്രാ സംവിധാനമാണ് കെ എസ് ആർ ടി സി ബസ് സർവീസ്. എന്നാൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന സംവിധാനം എന്ന നിലയിൽ നിൽക്കുമ്പോൾ തന്നെ ബസിന്റെ തത്സമയ വിവരങ്ങൾ ലഭിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവാറുണ്ട്. ദിനം തോറും കൂടി വരുന്ന ഗതാഗത കുരുക്കിൽ മണിക്കൂറുകളോളം ബസുകൾ വൈകി ഓടുമ്പോൾ കൃത്യമായ വിവരങ്ങൾ കാത്തിരിക്കുന്ന യാത്രക്കാർക്ക് കണ്ടക്ടർമാരെ നിന്ന് വിളിച്ചാൽ പോലും ലഭിക്കാറില്ല.
എന്നാലിതാ ഇതിനെല്ലാം പരിഹാരമായി ഗതാഗത വകുപ്പ് 'ചലോ ആപ്പ്' എന്ന പേരിൽ ഒരു മൊബൈൽ ആപ്ളിക്കേഷൻ വികസിപ്പിച്ചിരിക്കുകയാണ്. ഇതോടെ സ്റ്റോപ്പില്‍ നില്ക്കുന്ന യാത്രക്കാര്‍ക്ക് ബസ് എവിടെ എത്തി എന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. ടിക്കറ്റ് എടുക്കാത്തവർക്ക് വരുന്ന ബസുകളിലെ ഒഴിവുള്ള സീറ്റുകളെക്കുറിച്ചും മുന്‍കൂട്ടി അറിയാനാകും.
ബസ് ടിക്കറ്റുകള്‍ എടുക്കാന്‍ ഗതാഗത വകുപ്പ് പുതുതയായി ലോഞ്ച് ചെയ്യുന്ന സ്മാര്‍ട് കാര്‍ഡുകളും മൊബൈല്‍ ആപ്പ് വഴി ചാര്‍ജ് ചെയ്യാനാകും. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഇ-ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിമ്പോഴായിരുന്നു ഗതാഗത മന്ത്രി ഈ മൊബൈൽ
ആപ്ലിക്കേഷന്റെ വിവരം പങ്കുവെച്ചത്. ആപ് പണിപ്പുരയിലാണെന്നും കുറ്റമറ്റ രീതിയിൽ ഈ വർഷം തന്നെ ജനങ്ങളിലേക്ക് എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ ബസുകളിൽ ഡസ്റ്റ് ബിന്‍, ഫ്രീ വൈഫൈ എന്നിവ ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Live track KSRTC buses in Kerala, Find bus arrival times and routes with the Chalo app.