ഇന്ത്യ - പാക് പോരാട്ടത്തിന് കളമൊരുങ്ങുമോ? സെപ്റ്റംബറില്‍ ഏഷ്യാ കപ്പ് നടത്താന്‍ നീക്കം

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് അടക്കം വിവിധ മേഖലകളിൽ ഇന്ത്യ പാകിസ്താനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു

dot image

വരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിനുള്ള സാധ്യത ഏറുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് അടക്കം വിവിധ മേഖലകളിൽ ഇന്ത്യ പാകിസ്താനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു. ഐസിസി, എസിസി ഇവൻ്റുകളിലും ഇത് തുടരുമെന്നായിരുന്നു സൂചനകൾ. എന്നാൽ ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിച്ചതോടെ ഏഷ്യാ കപ്പ് മത്സരങ്ങൾ നടത്താനുള്ള നീക്കം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആരംഭിച്ച് കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

സെപ്തംബറിൽ ഇന്ത്യ അടക്കം ആറ് ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്‍റ് നടത്താനാണ് എസിസി ആലോചിക്കുന്നത്. ഇന്ത്യയാണ് ഏഷ്യാ കപ്പിൻ്റെ ആതിഥേയർ. എന്നാൽ പാകിസ്താന് വേണ്ടി ഹൈബ്രിഡ് മോഡല്‍ പരിഗണിക്കാനാണ് സാധ്യത. ഇരുടീമുകളും ടൂർണമെൻ്റിൽ ഉണ്ടാവുമെങ്കിലും ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്. യുഎഇ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നിവരാണ് മറ്റ് ടീമുകൾ.

പാകിസ്താനുമായി സമീപകാലത്ത് ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ ഐസിസിയുടെയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെയും ടൂർണമെന്റുകള്‍ ബഹിഷ്കരിക്കാൻ ബിസിസിഐ ആലോചിച്ചിരുന്നതായി റിപ്പോർ‌ട്ടുകൾ വന്നിരുന്നു. പാകിസ്താന്‍ ആഭ്യന്തര മന്ത്രിയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയാണ് നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിലിനെ നയിക്കുന്നത്.

Content Highlights: India to play against Pakistan in Asia Cup 2025 despite Pahalgam Tragedy: Report

dot image
To advertise here,contact us
dot image