കൊല്ലത്ത് ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് ചാടിപ്പോയ റഷ്യക്കാരനെ പിടികൂടി

നിയമ വിരുദ്ധ പ്രവര്‍ത്തനത്തില്‍ പിടിക്കപ്പെടുന്ന വിദേശികളെ പാര്‍പ്പിക്കുന്ന ട്രാന്‍സിറ്റ് ഹോമില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്

dot image

കൊല്ലം: കൊല്ലത്ത് ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് ചാടിപ്പോയ റക്ഷ്യക്കാരനെ കൊട്ടിയം പൊലീസ് പിടികൂടി. റഷ്യക്കാരാനായ ഇലിയ ഇക്കിമോ (27) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. നിയമ വിരുദ്ധ പ്രവര്‍ത്തനത്തില്‍ പിടിക്കപ്പെടുന്ന വിദേശികളെ പാര്‍പ്പിക്കുന്ന ട്രാന്‍സിറ്റ് ഹോമില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.

എറണാകുളം മുളവക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയുടെ വിചാരണ നേരിടുന്ന വ്യക്തിയാണ് ഇലിയ ഇക്കിമോ. ട്രാന്‍സിറ്റ് ഹോമിന്റെ ശൗചാലയത്തിന്റെ മുകളിലൂടെ കയറി ചുറ്റ് മതിലിന്റെ മുകളില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള കമ്പിവേലി അതിസാഹസികമായി ചാടിയാണ് ഇയാൾ പുറത്തുകടന്നത്. ഉമയനല്ലൂര്‍ പട്ടര്‍മുക്കില്‍വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Content Highlights- Russian man trying to escape from trasit home caught by police in kollam

dot image
To advertise here,contact us
dot image