രാജ്യത്ത് മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ ഉടൻ അധികൃതരെ അറിയിക്കണം; ഖത്തർ

മിസൈൽ അവശിഷ്ടങ്ങൾ അപകടകരവും ഇവയുടെ സാമീപ്യം പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷകരമാണെന്നും അധികൃതർ വ്യക്തമാക്കി.

dot image

ദോഹ: രാജ്യത്ത് ഇറാൻ നടത്തിയ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് മിസൈൽ അവശിഷ്ടങ്ങളോ അസാധാരണമായ വസ്തുക്കളോ കണ്ടെത്തിയാൽ അക്കാര്യം ഉടൻ അധികൃതരെ അറിയിക്കണമെന്ന് ഖത്തർ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ നിർദേശിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ ഭാഗമായി ഖത്തറിലെ അമേരിക്കയുടെ അൽ-ഉദെയ്ദ് വ്യോമതാവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. താൽക്കാലികമായി വ്യോമപാത അടച്ച് ആകാശത്ത് വച്ച് തന്നെ മിസൈലുകൾ പ്രതിരോധിച്ചാണ് ഖത്തർ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിച്ചത്.

മിസൈൽ അവശിഷ്ടങ്ങൾ അപകടകരവും ഇവയുടെ സാമീപ്യം പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷകരമാണെന്നും ഇത്തരം വസ്തുക്കൾ വിദഗ്ധ അതോറിറ്റികൾക്ക് മാത്രമേ കൈകാര്യം ചെയ്യാൻ കഴിയുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി. മിസൈൽ അവശിഷ്ടങ്ങളിൽ കൈകൊണ്ടു സ്പർശിക്കുകയോ സ്വന്തമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നത് അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംശയിക്കപ്പെടുന്ന തരത്തിൽ അവശിഷ്ടങ്ങൾ കണ്ടാലുടൻ 40442999 എന്ന ഹോട്ട്​ലൈൻ നമ്പറിൽ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Content Highlight: Qatar to inform authorities immediately if missile debris is found

dot image
To advertise here,contact us
dot image