
2025–26 സീസൺ രഞ്ജി ട്രോഫി ക്രിക്കറ്റ് ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സീസൺ നടക്കുക. ആദ്യഘട്ടം ഒക്ടോബർ 15 മുതൽ നവംബർ 19 വരെയും നോക്കൗട്ട് ഫെബ്രുവരി 6 മുതൽ 28 വരെയുമാണ്.
രഞ്ജി ട്രോഫിയിൽ കരുത്തർ ഉൾപ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം. സൗരാഷ്ട്ര, ചണ്ഡിഗഡ്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഗോവ എന്നീ ടീമുകളാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് ബിയിൽ ഉള്ളത്.
നവംബർ 16 മുതൽ ഡിസംബർ 16 വരെയാണ് സയ്യിദ് മുഷ്താഖ് അലി ഏകദിന ടൂർണമെന്റ് നടക്കുക. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈ, വിദർഭ, ആന്ധ്രപ്രദേശ്, റെയിൽവേസ്, അസം, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവർ ഉൾപ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് എയിലാണ് കേരളം.
വിജയ് ഹസാരെ ട്രോഫിയിലാകട്ടെ കർണാടക, രാജസ്ഥാൻ, തമിഴ്നാട്, ജാർഖണ്ഡ്, മധ്യപ്രദേശ്, പോണ്ടിച്ചേരി, ത്രിപുര എന്നിവരാണ് കേരളത്തിനൊപ്പം എലൈറ്റ് ഗ്രൂപ്പ് എയിൽ ഉള്ളത്.
Content Highlights: Ranji Trophy new season to start in October; Kerala in tight group