മഴക്കാലത്ത് തുണി ഉണക്കാന്‍ പാടുപെടുകയാണോ? പരിഹാരമുണ്ട്

നനഞ്ഞ വസ്ത്രങ്ങള്‍ ഉണക്കി എടുക്കാനുള്ള മാര്‍ഗങ്ങള്‍

dot image

മഴക്കാലം എത്തിയാല്‍ പിന്നെ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് നനഞ്ഞ തുണികള്‍ ഉണക്കിയെടുക്കുന്നതിന്റെ ബുദ്ധിമുട്ട്. പലരും ഫാനിന്റെ അടിയില്‍ വസ്ത്രങ്ങള്‍ രാത്രി മുഴുവന്‍ ഇട്ടാണ് ഒരു പരിധി വരെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നത്. എന്നാല്‍ അധികം പണിപ്പെടാതെ വസ്ത്രങ്ങള്‍ ഉണക്കി എടുക്കാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്.

വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക

ചില വസ്ത്രങ്ങള്‍ കനം കൂടിയതും ചിലത് കുറഞ്ഞതും ആയിരിക്കുമല്ലോ. മഴക്കാലത്ത് കനം കുറഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ഇവ വേഗത്തില്‍ ഉണക്കിയെടുക്കാന്‍ സാധിക്കും. വിരിച്ചിട്ടായാലും വാഷിംങ് മെഷീനില്‍ ഡ്രയറില്‍ ഇട്ടായാലും വേഗത്തില്‍ ഉണക്കി എടുക്കാം

വാഷിംങ് മെഷീന്‍ ഉപയോഗിച്ചുള്ള പരിഹാരം

വാഷിംങ് മെഷീനില്‍ സാധാരണ തുണി അലക്കുമ്പോള്‍ ഒരു സ്പിന്നിംങ് സൈക്കിള്‍ ആണ് ഉപയോഗിക്കാറ്. എന്നാല്‍ അധികം സ്പിന്നിംങ് സൈക്കിളുകള്‍ ഉള്‍പ്പെടുത്തിയാല്‍ വസ്ത്രങ്ങളിലെ നനവ് കൂടുതല്‍ മാറ്റാന്‍ സാധിക്കും.

വലിയ മുറികള്‍ തെരഞ്ഞെടുക്കാം

തുണികള്‍ ഉണക്കിയെടുക്കാന്‍ വായുസഞ്ചാരം കൂടിയ വലിപ്പമുള്ള മുറികള്‍ തിരഞ്ഞെടുക്കാം. മുറിയിലെ ജനാലകള്‍ തുറന്നിട്ട ശേഷം ഫാനിന്റെ കാറ്റത്ത് തുണി ഉണക്കാം. ഇത് മുറിയില്‍ ഈര്‍പ്പം തങ്ങിനിന്ന് അസുഖങ്ങള്‍ പിടിപെടുന്നത് ഒഴിവാക്കുകയും കൂടുതല്‍ വേഗത്തില്‍ തുണികള്‍ ഉണങ്ങി കിട്ടാനും സഹായിക്കും.

ടവ്വലില്‍ തുണി വിരിച്ച് ഉണക്കിയെടുക്കുന്ന രീതി

വലിയ ബാത്ത് ടവ്വലിലേക്ക് നനവുള്ള വസ്ത്രം വിരിച്ചിടുക, പിന്നീട് ടൗവ്വല്‍ വസ്ത്രത്തോടൊപ്പംതന്നെ ചുരുട്ടിയെടുത്ത് പിഴിഞ്ഞെടുക്കുക. ഇങ്ങനെ പിഴിഞ്ഞെടുക്കുമ്പോള്‍ തുണിയിലെ കൂടുതല്‍ വെളളം ടവ്വല്‍ വലിച്ചെടുക്കും. പിന്നീട് ഈസിയായി വസ്ത്രം ഉണക്കിയെടുക്കാവുന്നതാണ്.

ഹെയര്‍ ഡ്രയര്‍ കൊണ്ടും തുണി ഉണക്കാം

ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചും തുണി ഉണക്കാന്‍ സാധിക്കും. ഒന്നോ രണ്ടോ തുണിയേ ഉളളൂ എങ്കില്‍ ഹെയര്‍ഡ്രയര്‍ കൊണ്ട് ഉണക്കാവുന്നതാണ്. പക്ഷേ വളരെ ശ്രദ്ധയോടെ വേണം ചെയ്യാന്‍. ഹെയര്‍ ഡ്രയര്‍ ഉയര്‍ന്ന ഫാന്‍ വേഗതയിലും കുറഞ്ഞ ചൂടിലും സെറ്റ് ചെയ്ത് വസ്ത്രങ്ങള്‍ ഉണക്കാവുന്നതാണ്.

Content Highlights :Ways to dry wet clothes during the rainy season

dot image
To advertise here,contact us
dot image