'എനിക്ക് എന്റെ പിള്ളേർ ഉണ്ടെടാ' എന്ന് ലാലേട്ടൻ പറഞ്ഞത് വെറുതെയല്ല; നാല് ദിവസം കൊണ്ട് കോടികൾ നേടി ഛോട്ടാ മുംബൈ

ഛോട്ടാ മുംബൈയുടെ ആദ്യ നാല് ദിവസത്തെ കളക്ഷൻ കണക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

dot image

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകിയത്. ചിത്രത്തിന്റെ ആദ്യ നാല് ദിവസത്തെ കളക്ഷൻ കണക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യ നാല് ദിവസങ്ങൾ കൊണ്ട് 2 കോടിയാണ് തലയും പിള്ളേരും തിയേറ്ററിൽ നേടിയിരിക്കുന്നത്.

4-ാം ദിവസം തിങ്കളാഴ്ച കേരളത്തിലെ മൊത്തം കളക്ഷൻ 35 ലക്ഷം രൂപയാണെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ മലയാളത്തിൽ റീ റിലീസ് റെക്കോർഡുകളിൽ ചോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. റീ റിലീസ് ചെയ്ത് ആദ്യദിനത്തിൽ 35- 40 ലക്ഷം രൂപയായിരുന്നു സിനിമ നേടിയതെങ്കിൽ രണ്ടാം ദിനത്തിൽ 75 ലക്ഷത്തിലധികം രൂപയാണ് സിനിമയുടെ കളക്ഷൻ. ഞായറാഴ്ച മാത്രം ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 70 ലക്ഷമാണ്. 'എനിക്ക് എന്റെ പിള്ളേർ ഉണ്ടടാ' എന്ന് ലാലേട്ടൻ പറഞ്ഞത് വെറുതെയല്ല എന്നാണ് സിനിമയുടെ കുത്തനെയുള്ള കളക്ഷൻ സൂചിപ്പിക്കുന്നത്. സിനിമയുടെ ജനപ്രീതി കണക്കിലെടുത്ത് സിനിമയുടെ കളക്ഷൻ ഇനിയും ഉയരാനാണ് സാധ്യത.

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഛോട്ടാ മുംബൈയിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍ തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം.

Content Highlights: Chotta Mumbai earned crores in theaters in four days

dot image
To advertise here,contact us
dot image