'മാസ് അല്ലേ മച്ചാനെ'; LCU ലേക്ക് നിവിന്റെ ഒന്നൊന്നര എൻട്രി, 'ബെൻസ്' വമ്പൻ അപ്ഡേറ്റ്

ട്വിൻഫിഷ് വാൾട്ടർ എന്ന കഥാപാത്രത്തെയാണ് നിവിൻ സിനിമയിൽ അവതരിപ്പിക്കുന്നത്

dot image

കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച് സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമാണ് ബെൻസ്. രാഘവ ലോറൻസ് നായകനാകുന്ന സിനിമയുടെ വമ്പൻ അപ്ഡേറ്റ് വന്നിരിക്കുകയാണ്. ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ട്വിൻഫിഷ് വാൾട്ടർ എന്ന കഥാപാത്രത്തെയാണ് നിവിൻ സിനിമയിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇന്ന് റിലീസ് ചെയ്ത വിഡിയോയിൽ നിവിൻ രണ്ടു വേഷത്തിലെത്തുന്നുണ്ട്. ഇത് ഇരട്ട വേഷമാണോ അതോ ഒരേ കഥാപാത്രം തന്നെയാണോ എന്ന സംശയത്തിലാണ് ആരാധകർ. എന്ത് തന്നെയായാലും ചിത്രത്തിൽ രാഘവ ലോറൻസ് അവതരിപ്പിക്കുന്ന ബെൻസിനോട് കൊമ്പു കോർക്കാൻ എത്തുന്ന വില്ലനായിരിക്കും നിവിൻ എന്ന് ഉറപ്പ് നൽകുന്നുണ്ട് ഈ അപ്ഡേറ്റ്.

റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്.ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. ബെന്‍സ് സിനിമയെ അവതരിപ്പിച്ചുകൊണ്ട് ലോകേഷും ഭാഗമായ ഇന്‍ട്രോ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. എല്‍സിയു ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു ഇത്.

ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബെന്‍സിലെ ആക്ഷന്‍സ് ഒരുക്കുന്നത് അനല്‍ അരശ് ആണ്.

Content Highlights: Benz movie Nivin Pauly character out

dot image
To advertise here,contact us
dot image