'മോനെ അത് എങ്ങനെയാ അങ്ങനെ നോക്കുന്നെ'; തുടരും ചിത്രീകരണത്തിനിടെ മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് തരുൺ

കാർത്തിക് സൂര്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തരുണ്‍ തുടരും സിനിമയുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്

dot image

മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ 'തുടരും'. സിനിമയ്ക്ക് പിന്നിലെ രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് അണിയറപ്രവർത്തകർ എത്തുന്നതും അത് ആരാധകർ ഏറ്റെടുക്കുന്നതും പതിവാണ്. റിലീസിന് പിന്നാലെ സിനിമയിലെ സീനുകള്‍ക്ക് പിന്നിലുള്ള കഥകള്‍ പങ്കുവെയ്ക്കുച്ചിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

സിനിമയിലെ ഒരു സീനില്‍ മോഹൻലാൽ ജോർജിനെ നോക്കുന്ന നോട്ടം ചിത്രീകരിക്കുന്നതിന് പിന്നിലുള്ള രസകരമായ കഥ പറഞ്ഞിരിക്കുകയാണ് തരുണ്‍. ചിത്രീകരിക്കുന്നതിന് മുമ്പായി 'ജോർജിനെ അടിച്ച് അണ്ണാക്കിൽ കൊടുക്കുന്ന പോലെ ആയിരിക്കണമെന്നാണ്' താൻ പറഞ്ഞെന്നും അത് എങ്ങനെയാണ് ലാലേട്ടൻ ചോദിച്ചുവെന്നും പറയുകയാണ് തരുൺ. കാർത്തിക് സൂര്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'സിനിമയിൽ ഒരു സീനിൽ 'അടിച്ച് അണ്ണാക്കിൽ കൊടുക്കുന്ന പോലെ നോക്കണം' സാർ എന്ന് ഞാൻ പറഞ്ഞു. മോനെ അത് എങ്ങനെയാ അടിച്ച് അണ്ണാക്കിൽ കൊടുക്കുന്ന പോലെ നോക്കുന്നത് എന്നാണ് ലാലേട്ടൻ ചോദിച്ചത്. തുടർന്ന് തനിക്ക് അതിനെ അങ്ങനെയേ പറയാൻ അറിയുകയുള്ളൂവെന്നും പറഞ്ഞെന്നും തരുണ്‍ പറയുന്നു. തുടർന്ന് മോനെ ശരി മോനെ എന്ന് ലാലേട്ടൻ പറയുകയും ചിത്രീകരിച്ചെന്നും തരുൺ പറയുന്നു.

അതേസമയം, ഏപ്രിൽ 25 ന് എത്തിയ സിനിമ ഒരു മാസം പിന്നിട്ടിട്ടും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ കേരള ബോക്സ് ഓഫീസിൽ പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് തുടരും. കേരള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി ഷെയർ കളക്ഷൻ നേടിയെന്ന റെക്കോർഡ് ആണ് തുടരുമിപ്പോൾ നേടിയത്. നേരത്തെ ചിത്രം കേരളത്തിൽ നിന്ന് 100 കോടി ഗ്രോസ് നേടിയിരുന്നു. കേരളത്തിൽ നിന്ന് ആദ്യമായി ആണ് ഒരു ചിത്രം 50 കോടി ഷെയർ നേടുന്നത്. നിരവധി സിനിമകൾ തിയേറ്ററുകളിൽ ഇതിനോടകം വന്നു പോയിട്ടും തുടരും സിനിമയുടെ സ്വീകാര്യത ഒട്ടും കുറഞ്ഞിട്ടില്ല എന്ന് കാണിക്കുന്നതാണ് ഈ റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് ആഴ്ചകൾ കഴിയുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം 115 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 231.33 കോടി ഗ്രോസ് ആണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്.

Content Highlights:  tharun moorthy shares interesting experience in the film thudarum

dot image
To advertise here,contact us
dot image