235 കോടി നേടിയെന്ന് നിർമാതാക്കളുടെ കണക്ക്, ശരിക്കും സൂര്യയുടെ 'റെട്രോ' എത്ര കോടി നേടി? റിപ്പോർട്ട്

സിനിമയുടെ ആഗോള കളക്ഷന്‍ 235 കോടി കടന്നിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

dot image

കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി എത്തിയ റെട്രോ തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. എങ്കിലും കളക്ഷനില്‍ ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. സിനിമയുടെ ആഗോള കളക്ഷന്‍ 235 കോടി കടന്നിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് തിയേറ്ററിൽ നിന്നുള്ള നേട്ടവും സിനിമയുടെ മറ്റു ബിസിനസുകളിൽ നിന്നും ലഭിച്ച തുകകൾ കൂടി ചേർന്ന കളക്ഷൻ ആണെന്ന് നിർമാതാക്കൾ പോസ്റ്ററിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ കളക്ഷന്റെ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.

എന്റർടൈൻമെന്റ് വെബ്സൈറ്റ് ആയ മൂവിക്രോയുടെ റിപ്പോർട്ട് പ്രകാരം 110 കോടിയുടെയും 120 കോടിയുടെയും ഇടയിലാണ് സിനിമയുടെ ആഗോള കളക്ഷൻ. ചിത്രം തമിഴ്നാട്ടിൽ നിന്നും 59.42 കോടി നേടിയതായാണ് റിപ്പോർട്ട്. 85 കോടിയ്ക്കാണ് റെട്രോയുടെ ഒടിടി വിതരണാവകാശം വിട്ടുപോയത്. നെറ്റ്ഫ്ലിക്സ് ആണ് സിനിമ സ്വന്തമാക്കിയത്. കണക്കുകൾ പ്രകാരം ഏകദേശം 30 കോടിക്കാണ് റെട്രോയുടെ സാറ്റലൈറ്റ് വിതരണവകാശം വിറ്റുപോയിരിക്കുന്നത്. അതേസമയം, സിനിമയുടെ ഓഡിയോ റൈറ്റ്സ് ഏഴ് കോടിക്കാണ് ടി സീരീസ് വാങ്ങിയത്.

ചിത്രം ജൂണ്‍ അഞ്ച് മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുമെന്നാണ് ഒടിടി പ്ലേയുടെ പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റെട്രോ മെയ് ഒന്നിനായിരുന്നു തിയേറ്ററുകളില്‍ എത്തിയിരുന്നത്. പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് സന്തോഷ് നാരായണനാണ്. സൂര്യയും ജ്യോതികയും ഒന്നിക്കുന്ന 2 ഡി എൻ്റര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlights: Retro movie worldwide collection report

dot image
To advertise here,contact us
dot image