മൂന്നായി മടക്കി പോക്കറ്റിലിടാം; ഗാലക്‌സി ട്രൈഫോള്‍ഡ് സ്മാര്‍ട്‌ ഫോണ്‍ ഉടൻ; കൂടുതലറിയാം!

ഗാലക്‌സി ജി ഫോള്‍ഡ് എന്നായിരിക്കും ഇതിന് പേര്

dot image

സാംസങിന്റെ ട്രൈഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ ജൂലായില്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗാലക്‌സി സെഡ് ഫോള്‍ഡ് 7, സെട് ഫ്‌ളിപ്പ് 7 എന്നിവയ്‌ക്കൊപ്പമാവും ഇത് പുറത്തിറങ്ങുകയെന്നും പുതിയ റിപ്പോർട്ട്. ജൂലായ് 9 ന് അരങ്ങേറുന്ന ഗാലക്‌സി വാച്ച് 8 ലൈനപ്പിനൊപ്പം ഔദ്യോഗിക ലോഞ്ചിങ് ഉണ്ടാകുമെന്നും ഈ വർഷാവസാനം ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഗാലക്‌സി ജി ഫോള്‍ഡ് എന്നായിരിക്കും ഇതിന് പേര്. 2023 ഒക്ടോബറില്‍ നടന്ന സാംസങ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് കമ്പനി തങ്ങളുടെ ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.

അതേസമയം ലോകത്തെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയതിന്റെ നേട്ടം സ്വന്തമാക്കിയത് സാംസങിന്റെ എതിരാളിയായ വാവേയ് ആണ്. 2024 സെപ്റ്റംബറില്‍ അവതിപ്പിച്ച മേറ്റ് എക്‌സ്ടി ആദ്യം ചൈനീസ് വിപണിയില്‍ മാത്രമാണ് അവതരിപ്പിച്ചത്. അടുത്തിടെയാണ് ഇത് മറ്റ് ചില രാജ്യങ്ങളിലും എത്തിച്ചത്. എങ്കിലും ട്രിപ്പിൾ ഫോൾഡബിൾ ഡിസ്പ്ലേയുള്ള ആദ്യ ആൻഡ്രോയിഡ് സ്മാർട്ഫോൺ അവതരിപ്പിക്കുന്നത് സാംസങ് ആണ്.

വാവേയുടെ ട്രിപ്പിള്‍ ഫോള്‍ഡ് ഫോണില്‍ നിന്ന് വ്യത്യസ്തമായി രണ്ട് വശങ്ങളില്‍ നിന്ന് മടക്കും വിധമായിരിക്കും സാംസങിന്റെ ട്രിപ്പിള്‍ ഫോള്‍ഡ് സ്‌ക്രീന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് വാവേയുടെ ട്രിപ്പിള്‍ ഫോള്‍ഡ് ഡിസ്‌പ്ലേ മടക്കുന്നത് S അല്ലെങ്കില്‍ Z ആകൃതിയിലാണ്. എന്നാല്‍ സാംസങ് ട്രിപ്പിള്‍ ഫോള്‍ഡ് ഡിസ്‌പ്ലേ സ്‌ക്രീനിന്റെ രണ്ട് വശങ്ങളും G ആകൃതിയിലായിരിക്കും മടക്കുക. ഗാലക്‌സി ജി ഫോള്‍ഡ് എന്ന് പേരിടാനുള്ള കാരണവും അതുതന്നെയാണ്. ഫോണിന്റെ മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Content Highlights: Galaxy Trifold smartphone coming soon; Learn more!

dot image
To advertise here,contact us
dot image