'ലിമിറ്റഡ് എഡിഷന്‍ ട്രംപ് വാച്ചുകള്‍' വാങ്ങി പറ്റിക്കപ്പെട്ടെന്ന് ദമ്പതികള്‍

ഫൈറ്റ് ഫൈറ്റ് ഫൈറ്റ്, ഫസ്റ്റ് ലേഡി റോയല്‍, അമേത്തീസ്റ്റ് തുടങ്ങിയ ട്രംപ് വാച്ചുകളാണ് ഓണ്‍ലൈനില്‍ വില്‍ക്കുന്നത്

dot image

ഒരാളോടുള്ള ആരാധനകൊണ്ട് ആരാധകര്‍ എന്തൊക്കെ ചെയ്യുമെന്ന് പറയാന്‍ കഴിയില്ല. ഇത്തരത്തില്‍ ഒരു ആരാധകന്‍ ഒരു വാച്ച് ബ്രാന്‍ഡ് തുടങ്ങിയ സംഭവമാണ് ഇവിടെ പറയാന്‍ പോകുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള ആരാധന തലക്കുപിടിച്ച് ഒരു വാച്ച് കമ്പനി ഉടമ പുറത്തിറക്കിയത് ലിമിറ്റഡ് എഡിഷന്‍ ട്രംപ് വാച്ചുകളാണ്. gettrumpwatchesdotcom എന്ന വെബ്‌സൈറ്റിലാണ് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ട്രംപ് വാച്ചുകള്‍ വില്‍ക്കുന്നത്. വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമാണ് വാച്ചുകള്‍ ലഭിക്കുന്നത്.

വാച്ചുകളുടെ ഡയലുകളില്‍ പ്രസിഡന്റിന്റെ ഒപ്പും കൂടാതെ നടുവില്‍ ' TRUMP' എന്നും എഴുതിയിട്ടുണ്ട്. ഈ വാച്ചുകളിലെ ഏറ്റവും രസകരമായ കാര്യം അവയുടെ പേരുകളാണ്. ' ഫൈറ്റ് ഫൈറ്റ് ഫൈറ്റ് വാച്ച്' , ' പ്രസിഡന്‍ഷ്യല്‍ ഫൈറ്റര്‍ വാച്ച്' , ഡയലില്‍ പ്രസിഡന്റിന്റെ മുഖം ആലേഖനം ചെയ്ത ' വിക്ടറി വിന്നര്‍ വാച്ച്' എന്നിവയും പുരുഷന്മാര്‍ക്കുള്ള മറ്റ് ഡിസൈനുകളും ഉള്‍പ്പെടുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ' ഫസ്റ്റ് ലേഡി റോയല്‍ അമേത്തീസ് വാച്ച്' , ' ട്രംപ് വിമണ്‍സ് വാരിയര്‍ വാച്ച്' മറ്റ് ഡിസൈനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പുരുഷന്മാരുടെ വാച്ചുകള്‍ക്ക് 499 ഡോളര്‍ മുതല്‍ 699 ഡോളര്‍ വരെ വിലവരുമ്പോള്‍ സ്ത്രീകളുടെ വാച്ചുകള്‍ക്ക് 899 ഡോളര്‍ വരെയാണ് വില. കൂടാതെ കമ്പനി ആളുകള്‍ക്ക് അവരുടെ വാച്ചുകള്‍ ഇഷ്ടാനുസരണം വാങ്ങാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.

Also Read:

പക്ഷേ പരസ്യം കണ്ട് ലിമിറ്റഡ് എഡിഷന്‍ ട്രംപ് വാച്ചുകള്‍ വാങ്ങി പറ്റിക്കപ്പെട്ടെന്ന് പറയുകയാണ് ഒരു ദമ്പതികള്‍. വാച്ചിന്റെ പരസ്യം കണ്ട് പ്രസിഡന്റ് തീം വാച്ച് 640 ഡോളര്‍ നല്‍കിയാണ് അമേരിക്കന്‍ ദമ്പതികള്‍ വാങ്ങിയത്. തന്റെ ഭാര്യ മെലാനിക്ക് വേണ്ടി പ്രസിഡന്റ് തീം നിറത്തിലുളള പിങ്ക് വാച്ച് വാച്ച് വാങ്ങിയ ടിം പെറ്റിറ്റ് എന്നയാളാണ് നിരശനായ കാര്യം പറയുന്നത്. കാരണം ഡയലിലെ 'TRUMP ' എന്ന ലോഗോയില്‍ 'T' എന്ന അക്ഷരം കാണാനില്ല. അതുകൊണ്ട് വാച്ചില്‍ 'RUMP' എന്നാണ് ഉണ്ടായിരുന്നതെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ' എന്റെ ഭാര്യയ്ക്ക് വേണ്ടി പ്രത്യേകമായി വാങ്ങിയ സമ്മാനമാണ്, പ്രസിഡന്റിന്റെ സത്യസന്ധതയും മൂല്യവും ഈ ഉത്പന്നത്തിനും ഉണ്ടാകുമെന്ന് ഞാന്‍ കരുതി, എന്നാലിപ്പോള്‍ നിരാശ തോന്നുന്നു' പെറ്റിറ്റ് പറഞ്ഞു.

വെബ്‌സൈറ്റിലെ ആകെയുണ്ടായിരുന്ന 250 വാച്ചുകളില്‍ ഒന്നാണിത്. ദമ്പതികള്‍ കമ്പനിയില്‍ പരാതിപ്പെട്ടിട്ടും യാതൊരു പ്രതികരണവും ലഭിക്കാതെ വന്നപ്പോള്‍ അവര്‍ പ്രാദേശിക സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. പ്രാദേശിക സ്റ്റേഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു കമ്പനി ദമ്പതികള്‍ക്ക് പണം തിരികെ നല്‍കിയത്.ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

Content Highlights :Couple says they were scammed into buying 'limited edition Trump watches'

dot image
To advertise here,contact us
dot image