ഭാരതപ്പുഴയിൽ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി, ശക്തമായ ഒഴുക്കിൽ മൃതദേഹം ഒഴുകി പോയി

മൃതദേഹം റെഗുലേറ്ററിന്റെ ഷട്ടറിലൂടെ ഒഴുകി പോയി

dot image

പാലക്കാട്: ഭാരതപ്പുഴയിൽ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരം വെള്ളിയാങ്കല്ല് തടയണയിലാണ് മൃതദേഹം പൊങ്ങിയത്. ജലസംഭരണിയുടെ മധ്യഭാഗത്തായാണ് മൃതദേഹം നാട്ടുകാർ കണ്ടത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. എന്നാൽ മൃതദേഹം റെഗുലേറ്ററിന്റെ ഷട്ടറിലൂടെ ഒഴുകി പോയി. ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഭാരതപ്പുഴയിൽ വലിയ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രദേശത്ത് ഉണ്ടായിരുന്നവർക്ക് ഒഴുകിപ്പോയ മൃതദേഹം തടയാൻ സാധിച്ചില്ല.

Content Highlights- Another unidentified body found in Bharathapuzha River, body washed away by strong current

dot image
To advertise here,contact us
dot image