
നിലമ്പൂര്‍: നിലമ്പൂരില്‍ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ ബഷീര്‍. യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം. നിലമ്പൂരില്‍ യുഡിഎഫിനെ ഒന്നും ബാധിക്കില്ല. പാലക്കാട് എന്തൊക്കെ കോലാഹലങ്ങള്‍ ഉണ്ടായിരുന്നു. യുഡിഎഫ് കണ്‍വെന്‍ഷനില്‍ വലിയ ആവേശം കണ്ടതാണ്. ജനങ്ങള്‍ വലിയ ആവേശത്തിലാണ്. നിലമ്പൂരില്‍ എല്ലാ വികസനങ്ങളും കൊണ്ടുവന്ന വാപ്പ ആര്യാടന് മുഹമ്മദാണ്. നിലമ്പൂരിനെ നിലമ്പൂര്‍ ആക്കിയത് ആര്യാടന് മുഹമ്മദാണെന്നും പി കെ ബഷീര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
നിലമ്പൂരില്‍ യുഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പി കെ ബഷീര്‍ പറഞ്ഞു. യുഡിഎഫിന് നിലമ്പൂരില്‍ അനുകൂല സാഹചര്യമാണുള്ളത്. വികസനമുരടിപ്പാണ് നിലമ്പൂരിലെ പ്രശ്നം. എല്ലാ തരത്തിലും ഫിറ്റ് സ്ഥാനാര്‍ത്ഥിയാണ് ആര്യാടന് ഷൗക്കത്ത്. പി കെ ശ്രീരാമകൃഷ്ണന് പണ്ട് പര്‍ട്ടി ചിഹ്നത്തില്‍ നിന്ന് മത്സരിച്ചത് തോറ്റതല്ലേ എന്നും പി കെ ബഷീര്‍ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പ്രസ്താവന നിലമ്പൂര്‍ ഉപതെരെഞ്ഞടുപ്പില്‍ ചര്‍ച്ചയാകുമെന്നും പി കെ ബഷീര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് മലപ്പുറത്തെ അധിക്ഷേപിച്ചതാണ്. മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് നല്‍കണമെന്ന് അവര്‍ പത്രക്കാരോട് അങ്ങോട്ട് വിളിച്ചു പറഞ്ഞതാണ്. അത് മനഃപൂര്‍വം ചെയ്തതാണെന്നും പി കെ ബഷീര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ച് വിജയിക്കുന്നവരാണെന്ന് പറഞ്ഞത് വി എസ് അച്യുതാനന്ദന് ആണെന്നും പി കെ ബഷീര്‍ പറഞ്ഞു. എല്ലാ കാലത്തും സിപിഐഎം നേതാക്കള്‍ മലപ്പുറത്തെ അവഗണിക്കുകയാണ്. മലപ്പുറത്തെ ജനങ്ങള്‍ അവരുടെ കഴിവുവെച്ചാണ് മുന്നേറുന്നതെന്നും പി കെ ബഷീര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് വരുമ്പോഴാണ് സര്‍ക്കാര്‍ പെന്ഷന് കുടിശ്ശിക തീര്‍ക്കുന്നതെന്നും പി കെ ബഷീര്‍ ആരോപിച്ചു. അക്കാര്യമാണ് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയത്. സിപിഐഎമ്മിന്റെ പുതിയ ലൈനാണത്. ജനങ്ങള്‍ അതൊക്കെ വിലയിരുത്തും. പാലക്കാട് അത്തരം ശ്രമങ്ങള്‍ പരാജയപ്പെട്ടതാണെന്നും പി കെ ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights- muslim league leader p k basheer about aryadan muhammad and nilambur by election