ഫ്രഞ്ച് ഓപൺ ടെന്നിസ്; അരീന സബലേങ്കയെ വീഴ്ത്തി കൊക്കോ ഗോഫിന് കിരീടം

ഫ്രഞ്ച് ഓപണിൽ ​ഗോഫിന്റെ ആദ്യ കിരീടമാണിത്

dot image

ഫ്രഞ്ച് ഓപൺ ടെന്നിസ് ടൂർണമെന്റിൽ അമേരിക്കൻ താരം കൊക്കോ ​ഗോഫ് ചാംപ്യൻ. ഫൈനലിൽ ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തിയാണ് ലോക രണ്ടാം നമ്പർ താരം കൂടിയായ കൊക്കോ ​ഗോഫ് ഫ്രഞ്ച് ഓപൺ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ​ഗോഫിന്റെ വിജയം. സ്കോർ 6-7, 6-2, 6-4.

കടുത്ത മത്സരമാണ് ഫ്ര‍ഞ്ച് ഓപൺ ഫൈനലിൽ നടന്നത്. ആദ്യ സെറ്റിൽ ഇരുവരും 6-6 എന്ന് തുല്യനിലയിൽ സ്കോർ ചെയ്തു. ഇതോടെ ടൈബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തിൽ സബലേങ്ക ആദ്യ സെറ്റ് വിജയിക്കുകയായിരുന്നു. രണ്ടാം സെറ്റിൽ ​അമേരിക്കൻ താരം ശക്തമായി തിരിച്ചുവന്നു. 6-2 എന്ന സ്കോറിൽ രണ്ടാം സെറ്റിൽ ​ഗോഫ് വിജയിച്ചു.

നിർണായകമായ മൂന്നാം സെറ്റിലും ഒപ്പത്തിനൊപ്പമായിരുന്നു ഇരുതാരങ്ങളും മുന്നേറിയത്. ഒടുവിൽ 6-4 എന്ന സ്കോറിന് സബലേങ്കയെ പിന്നിലാക്കി ​ഗോഫ് മത്സരം വിജയിക്കുകയായിരുന്നു. ഫ്രഞ്ച് ഓപണിൽ ​ഗോഫിന്റെ ആദ്യ കിരീടമാണിത്. ഇതാദ്യമായാണ് ഒരു അമേരിക്കൻ താരം ഫ്രഞ്ച് ഓപണിൽ വിജയിക്കുന്നത്. മുമ്പ് 2022ൽ താരം റണ്ണർ അപ്പായിരുന്നു. ഇതാദ്യമായാണ് അരീന സബലേങ്ക ഫ്രഞ്ച് ഓപണിന്റെ ഫൈനൽ കളിക്കുന്നത്.

Content Highlights: Coco Gauff won French open tennis

dot image
To advertise here,contact us
dot image