
സ്പാനിഷ് ലീഗ് കിരീടാമുറപ്പിക്കാൻ ബാഴ്സലോണ ഇന്ന് എസ്പാനിയോളക്കെതിരെ ഇറങ്ങുന്നു. ഇന്ന് അർധ രാത്രി ഒന്നിന് തുടങ്ങുന്ന മത്സരത്തിൽ വിജയിക്കാനായാൽ കിരീടം ഔദ്യോഗികമായി തന്നെ ബാഴ്സയുടെ പേരിലാകും.
35 കളിയില്‍ 82 പോയിന്റുമായി ലീഗില്‍ നിലവിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള അവർക്കെതിരെ വ്യക്തമായ ആധിപത്യം പുലർത്താൻ ബാഴ്സക്കായിരുന്നു.
നിലവിൽ 36 മത്സരങ്ങളിൽ നിന്ന് 78 പോയിന്റാണ് റയലിനുള്ളത്. ഇന്ന് ബാഴ്സ ജയിച്ചാൽ 36 മത്സരങ്ങളിൽ നിന്ന് 85 പോയിന്റാവും. ഇതോടെ ഇനിയുള്ള ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാലും ബാഴ്സ രണ്ടിലും തോറ്റാലും കിരീടത്തെ ബാധിക്കില്ല.
Content Highlights: Barcelona vs Espanyol