
മേജര്‍ ലീഗ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഫിനിഷുകളിലൊന്ന് സമ്മാനിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍. അവസാന പന്തില്‍ കീറോണ്‍ പൊള്ളാര്‍ഡിനെ സിക്‌സര്‍ പറത്തിയാണ് എംഐ ന്യൂയോര്‍ക്കിനെതിരായ മത്സരത്തില്‍ സിയാറ്റില്‍ ഓര്‍ക്കസിനെ ഹെറ്റി വിജത്തിലേക്ക് നയിച്ചത്.
ടൂര്‍ണമെന്റില്‍ സിയാറ്റില്‍ ഓര്‍ക്കസിന് വേണ്ടി ബാറ്റിങ് വിസ്‌ഫോടനമാണ് ഹെറ്റ്‌മെയര്‍ പുറത്തെടുത്തത്. എം ഐ ന്യൂയോര്‍ക്കിനെതിരെ നടന്ന മത്സരത്തില്‍ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓര്‍ക്കാസിന് വേണ്ടി ആറാം നമ്പറില്‍ ക്രീസിലെത്തിയ ഹെറ്റി വെറും 40 പന്തില്‍ പുറത്താകാതെ 97 റണ്‍സെടുത്താണ് വിജയത്തിലെത്തിച്ചത്. ഡാളസില്‍ നടന്ന മത്സരത്തില്‍ അവിശ്വസനീയ ഫിനിഷിങ് പ്രകടനം പുറത്തെടുത്ത ഹെറ്റ്‌മെയര്‍ ടീമിന്റെ ഹീറോയായി മാറുകയും ചെയ്തു.
SHIMRON HETMYER FINISHED THE GAME WITH A SIX WHEN 6 WERE NEEDED ON THE LAST BALL. 🥶
— Mufaddal Vohra (@mufaddal_vohra) June 28, 2025
- 97* (40) in a 238 run chase in MLC. 🤯pic.twitter.com/SUAZs1pZZt
ഇതിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ആരാധകര്‍ ഹെറ്റ്‌മെയറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഐപിഎല്‍ 2025 സീസണില്‍ ദയനീയ ഫോമിലായിരുന്നു ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ബാറ്റുവീശിയിരുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ഹെറ്റ്‌മെയറിന്റെ മോശം പ്രകടനങ്ങള്‍ ടീമിനെ പിന്നോട്ടടിക്കുകയും വിജയമുറപ്പിച്ച മത്സരങ്ങള്‍ കൈവിട്ടുകളയുകയും ചെയ്തിരുന്നു.
ഇതോടെ നിരാശരായ ആരാധകര്‍ അടുത്ത സീസണില്‍ ഹെറ്റിയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ മോശം ഫോമിലൂടെ മാസങ്ങള്‍ കടന്നു പോയതിന് ശേഷം വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി തിരിച്ചെത്തിയിരിക്കുകയാണ് ഹെറ്റി. മറ്റൊരു ലീഗില്‍ ഫിനിഷറുടെ റോളില്‍ കസറാന്‍ ഹെറ്റ്‌മെയറിന് കഴിയുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഇതിന് കഴിഞ്ഞില്ലെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
RAJASTHAN ROYALS AFTER WATCH THIS 😁 !#Shimron hetmyer #rajasthanroyals pic.twitter.com/PGg8A9AkG6
— CRICMANTRANA (@cricmantrana) June 28, 2025
Shimron Hetmyer, the innings you played today, if you had played 3-4 innings for Rajasthan Royals, nothing would have happened to you and your respect would not have diminished.🙏#MLC2025 #MLC #INDvENG #INDvsENG #ENGvIND #ENGvsINDpic.twitter.com/TdDWZ5e5TA
— kuldeep singh (@kuldeep0745) June 28, 2025
ഐപിഎല്ലിലെ ഹെറ്റ്മെയറിനെയും മേജര്‍ ലീഗ് ക്രിക്കറ്റിലെ ഹെറ്റ്മെയറും തീര്‍ത്തും വ്യത്യസ്തരാണ്. കഴിഞ്ഞ സീസണില്‍ ഇതിനേക്കാള്‍ എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളില്‍ ഒരിക്കല്‍ പോലും രാജസ്ഥാന്‍ റോയല്‍സിനെ ജയിപ്പിക്കാന്‍ ഫിനിഷര്‍ റോളിലെത്തിയ ഹെറ്റിക്ക് സാധിച്ചില്ല, എന്നെല്ലാമാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്.
Shimron Hetmyer hit a 6 when six needed off 1 and scored 97*
— ̷Z̷̷A̷̷A̷̷N̷ (@zaan2107) June 28, 2025
This guys just scammed Rajasthan Royals for 11crs 😭🤣 pic.twitter.com/gtH3TWeVIC
രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ ആറു ബോളില്‍ ജയിക്കാന്‍ വെറും ഒമ്പതു റണ്‍സ് മാത്രം വേണമെന്നിരിക്കവെ അതു പോലും നേടാന്‍ ഷിംറോണ്‍ ഹെറ്റ്മെയര്‍ക്കു തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ സാധിച്ചില്ല. എംഎല്‍സിയില്‍ അദ്ദേഹത്തിന്റെ ഇന്നിങ്സ് കാണുമ്പോള്‍ റോയല്‍സില്‍ മനപ്പൂര്‍വ്വം മോശമായി കളിച്ചെന്ന് സംശയിക്കാതെ വയ്യെന്നുമാണ് ആരാധകരില്‍ ചിലര്‍ പ്രതികരിക്കുന്നത്.
Content Highlights: Rajasthan Royals' Fans against Shimron Hetmyer after Lead Team to Victory in MLC 2025