ക്യാപ്റ്റൻ ഇന്നിങ്‌സ്; ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20 യിൽ മന്ദാനയ്ക്ക് സെഞ്ച്വറി

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നതാലി സ്‌കിവര്‍ ബ്രന്റ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

dot image

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 യിൽ തകർപ്പൻ സെഞ്ച്വറിയുമായി സ്‌മൃതി മന്ദാന. മത്സരത്തിൽ മൂന്ന് സിക്‌സറും 15 ഫോറുകളും അടക്കം താരം 62 പന്തിൽ 112 റൺസ് നേടി. മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡും സ്വന്തമാക്കി. ഷഫാലി വര്‍മ്മ 20 റൺസും ഹര്‍ലീന്‍ ഡിയോള്‍ 43 റൺസും നേടി പുറത്തായി. 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് ഇന്ത്യൻ വനിതകൾ നേടിയത്.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നതാലി സ്‌കിവര്‍ ബ്രന്റ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ന് കളിക്കുന്നില്ല. പകരം സ്മൃതി മന്ദാനയാണ് ടീമിനെ നയിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം മൂന്ന് ഏകദിന മത്സരങ്ങളിലും കളിക്കും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇംഗ്ലണ്ട്: സോഫിയ ഡങ്ക്‌ലി, ഡാനിയേല്‍ വ്യാറ്റ്-ഹോഡ്ജ്, നാറ്റ് സ്‌കൈവര്‍-ബ്രണ്ട് (ക്യാപ്റ്റന്‍), ടാമി ബ്യൂമോണ്ട്, ആമി ജോണ്‍സ് (വിക്കറ്റ് കീപ്പര്‍), ആലീസ് കാപ്‌സി, സോഫി എക്ലെസ്റ്റോണ്‍, എം ആര്‍ലോട്ട്, ലോറന്‍ ഫയലര്‍, ലിന്‍സി സ്മിത്ത്, ലോറന്‍ ബെല്‍.

ഇന്ത്യ: സ്മൃതി മന്ദാന (ക്യാപ്റ്റന്‍), ഷഫാലി വര്‍മ്മ, ഹര്‍ലീന്‍ ഡിയോള്‍, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ്മ, അമന്‍ജോത് കൗര്‍, രാധ യാദവ്, അരുന്ധതി റെഡ്ഡി, സ്‌നേഹ് റാണ, ശ്രീ ചരണി.

Content Highlights: Captain's innings; Mandhana scores century in first T20 against England

dot image
To advertise here,contact us
dot image