അഹമ്മദാബാദിലെ ഫൈനലിൽ മഴ പെയ്താൽ തിരിച്ചടി ആർസിബിക്ക്; കാരണമറിയാം!

കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം മഴ പെയ്യാനും സാധ്യത കൽപ്പിക്കുന്നുണ്ട്

dot image

ഇന്ത്യൻ പ്രിമിയർ ലീഗ് 2025 സീസണിലെ കലാശപ്പോരാട്ടത്തിൽ നാളെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും തമ്മിൽ ഏറ്റുമുട്ടുകയാണ്. പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിൽ ഇവിടെ നടന്ന രണ്ടാം ക്വാളിഫയർ പോരാട്ടം മഴ മൂലം വൈകിയത് കൊണ്ടുതന്നെ നാളത്തെ ഫൈനൽ സമയം മഴ പെയ്യുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ. കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം മഴ പെയ്യാനും സാധ്യത കൽപ്പിക്കുന്നുണ്ട്. അങ്ങനെ മത്സരത്തിനിടെ മഴ പെയ്താൽ മത്സരഫലത്തെ അത് എങ്ങനെ സ്വാധീനിക്കുമെന്ന് നോക്കാം.

ഫൈനൽ ദിനത്തിൽ മഴ മൂലം കളി നടക്കാതെ വന്നാലും, തൊട്ടടുത്ത ദിവസം റിസർവ് ദിനമുണ്ട്. അതുകൊണ്ടുതന്നെ ഫൈനൽ മഴയിൽ ഒലിച്ചുപോവുക അത്ര എളുപ്പമല്ലെന്ന് സാരം. അതേസമയം, റിസർവ് ദിനത്തിലും മഴ പെയ്ത് മത്സരം നടക്കാത്ത സാഹചര്യം വന്നാൽ വിരാട് കോഹ്‌ലിക്കും സംഘവും കിരീടമോഹങ്ങൾ മറക്കേണ്ടി വരും. ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്സായിരിക്കും അങ്ങനെ വന്നാൽ ചാംപ്യൻമാർ.

14 മത്സരങ്ങളിൽനിന്ന് ഒമ്പത് ജയവും നാല് തോൽവിയും മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് പങ്കുവച്ചപ്പോൾ ലഭിച്ച ഒരു പോയിന്റും സഹിതം 19 പോയിന്റോടെയാണ് പഞ്ചാബ് കിങ്സ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ആർസിബിക്കും 14 മത്സരങ്ങളിൽനിന്ന് ഒമ്പത് ജയവും നാല് തോൽവിയും ഉപേക്ഷിക്കപ്പെട്ട മത്സരത്തിലെ ഒരു പോയിന്റും സഹിതം 19 പോയിന്റാണെങ്കിലും റൺശരാശരിയിൽ വന്ന നേരിയ വ്യത്യാസമാണ് ആർസിബി രണ്ടാം സ്ഥാനക്കാരാക്കിയത്.

ontent Highlights: What will happen if the IPL 2025 final is washed out due to rain?

dot image
To advertise here,contact us
dot image