എമേർജിങ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; തിലക് വർമ നായകൻ

ഒക്ടോബർ 19ന് പാകിസ്താൻ എയ്ക്കെതിരെയാണ് ഇന്ത്യ എയുടെ ആദ്യ മത്സരം.

dot image

എമേർജിങ് ഏഷ്യാ കപ്പ് ട്വന്റി 20യ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വർമ നായകനായ 15 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഭിഷേക് ശർമയാണ് ഉപനായകൻ. ഒക്ടോബർ 19 ന് ആരംഭിക്കുന്ന ടൂർണമെന്റ് ഒക്ടോബർ 27 വരെ നീളും. ​ഗ്രൂപ്പ് ബിയിൽ ഒമാനും യുഎഇയ്ക്കും പാകിസ്താനുമൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്.

ഒക്ടോബർ 19ന് പാകിസ്താൻ എ യ്ക്കെതിരെയാണ് ഇന്ത്യ എയുടെ ആദ്യ മത്സരം. ഒക്ടോബർ 21ന് ഇന്ത്യ യുഎഇയെയും ഒക്ടോബർ 23ന് ഇന്ത്യ ഒമാനെയും നേരിടും. ​ഗ്രൂപ്പ് ബിയിൽ അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ്, ശ്രീലങ്ക, ഹോങ്കോങ് എന്നീ ടീമുകളാണുള്ളത്. ഓരോ ​ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിന് യോ​ഗ്യത നേടും.

എമേർജിങ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം: തിലക് വർമ (ക്യാപ്റ്റൻ), അഭിഷേക് ശർമ (വൈസ് ക്യാപ്റ്റൻ), പ്രഭ്സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), നിഷാന്ത് സിന്ധു, രമൺദീപ് സിങ്, നേഹൽ വധേര, ആയുഷ് ബഡോനി, അനുജ് റാവത്ത് (വിക്കറ്റ് കീപ്പർ), സായി കിഷോർ, ഹൃത്വിക് ഷൊക്കൈൻ, രാഹുൽ ചഹർ, വൈഭവ് ആറോറ, അൻഷുൽ കംബോജ്. അകീബ് ഖാൻ, റാസിക് സാലാം.

Content Highlights: India A squad for ACC Men’s T20 Emerging Teams Asia Cup 2024 announced

dot image
To advertise here,contact us
dot image