രണ്ടുമാസം കൊണ്ട് പത്തുകിലോ കുറയ്ക്കാം; സിംപിള്‍ ടിപ്സുമായി ഫിറ്റ്നസ് കോച്ച്

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഫിറ്റ്‌നസ് പരിശീലകയായ അമാക ടിപ്‌സുകള്‍ പങ്കുവച്ചത്

dot image

രീര ഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ധാരാളം പരീക്ഷിച്ചവരായിരിക്കും പലരും. എല്ലാവരുടെയും ലക്ഷ്യം എളുപ്പത്തില്‍ എങ്ങനെ ഇത് ചെയ്യാം എന്നുമായിരിക്കും. അത്തരത്തില്‍ സിമ്പിളായ ചില ടിപ്‌സുകളാണ് ഇനി പറയാന്‍ പോകുന്നത്. രണ്ട് മാസംകൊണ്ട് പത്ത് കിലോ ശരീരഭാരം കുറയ്ക്കാം. അതിനായി ചില ലളിതമായ വ്യായാമങ്ങളും ചില ഭക്ഷണ ടിപ്‌സുകളും മതിയെന്ന് പറയുകയാണ് അമാക എന്ന ഫിറ്റ്‌നെസ് പരിശീലക.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം മാറ്റി വയ്‌ക്കേണ്ട. ഉയര്‍ന്ന പ്രോട്ടീനുളള ഭക്ഷണം കഴിക്കാം എന്നാണ് അവര്‍ പറയുന്നത്.ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹന പ്രക്രിയ പതുക്കെയാക്കുകയും വിശപ്പ് ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. പച്ചക്കറികളിലും പഴങ്ങളിലും കലോറി കുറവും ഫൈബര്‍ കൂടുതലുമാണ്. അതുകൊണ്ട് അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.


അടുത്തതായി പഞ്ചസാര പൂര്‍ണമായി ഒഴിവാക്കുക എന്നതാണ്. പഞ്ചസാര കഴിച്ചാല്‍ ശരീര ഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടും. പഞ്ചസാര ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ത്തന്നെ നല്ല വ്യത്യാസം ഉണ്ടാകുന്നത് നിങ്ങള്‍ക്ക് സ്വയം അനുഭവിച്ചറിയാന്‍ സാധിക്കും.ഇനി ചെയ്യാനുള്ളത് ഉപവാസമാണ്. ഉപവസിക്കുമ്പോള്‍ ശരീരം ഊര്‍ജത്തിനായി ഗ്ലൂക്കോസിന് പകരം ഫാറ്റ് ഉപയോഗിക്കും. ഇങ്ങനെ ഫാറ്റ് എരിച്ച് കളയാന്‍ കഴിയും. മാത്രമല്ല ഭക്ഷണം കഴിക്കുന്ന സമയത്ത് വളരെ കുറച്ച് മാത്രം കഴിക്കാനും ഉപവാസം സഹായിക്കും.ഇത് ശരീര ഭാരം കുറയാന്‍ സഹായിക്കും.

ഇനി വെള്ളം കുടിക്കുന്നതിനെക്കുറിച്ചാണ്. ഭക്ഷണത്തിന് മുന്‍പ് വെള്ളംകുടിക്കുന്നത് വയറ് നിറഞ്ഞതായി തോന്നാന്‍ സഹായിക്കും. ഇത് കുറച്ച് മാത്രം ഭക്ഷണം കഴിക്കാന്‍ നിങ്ങളെ സഹായിക്കും. ഇനിയുള്ളത് വ്യായാമമാണ്.

അങ്ങനെ കഠിനമായ വ്യായാമങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ലെന്നും നടത്തം പോലെ ലളിതമായ വ്യായാമങ്ങള്‍ ചെയ്താല്‍ മതിയെന്നുമാണ് ഫിറ്റ്‌നസ് കോച്ച് അമാക പറയുന്നത്. ഉദാഹരണത്തിന് നടക്കാന്‍ പോകുന്ന ആളാണെങ്കില്‍ സ്ഥിരമായി നടക്കാന്‍ പോകേണ്ടതുണ്ട്. ഇത്തരം ലളിതമായ വ്യായാമങ്ങള്‍ മതിയാകുമെന്നും അവര്‍ പറയുന്നു.

(ഏതെങ്കിലും ഡോക്ടറുടെയോ ന്യൂട്രീനിസ്റ്റിന്റെയോ സഹായത്തോടെ ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാറ്റം വരുത്താന്‍ ശ്രദ്ധിക്കുക)

Content Highlights :Fitness trainer Amaka shared weight loss tips in a video shared on Instagram

dot image
To advertise here,contact us
dot image