
ചരിത്ര നിമിഷത്തിന്റെ ഓര്‍മ പങ്കുവച്ച് സുസ്മിത സെന്‍. 1994 മെയ് 21നാണ് ഇന്ത്യയില്‍ നിന്ന ആദ്യമായി ഒരാള്‍ മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്നേക്ക് താന്‍ മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ 31-ാം വാര്‍ഷികം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് സുസ്മിത ആഘോഷിച്ചത്.
മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെടുന്നത് വരെയുള്ള യാത്രകളുടെ ഒരു കൂട്ടം ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സുസ്മിത ഇന്ത്യയുടെ ആ ചരിത്ര നേട്ടത്തെ അഭിമാനത്തോടെ ഓര്‍മ്മിച്ചു. കൂടെയുണ്ടായിരുന്ന മത്സരാര്‍ത്ഥികള്‍ക്കൊപ്പമുള്ള ചിത്രം, മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള അവിശ്വാസവും, കൗതുകവും നിറഞ്ഞ ഭാവം എല്ലാം ചേര്‍ന്ന ചിത്രങ്ങളാണ് സുസ്മിത പങ്കുവച്ചത്.
'1994 മെയ് 21ന്, 18 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ലോകത്തിന് പരിചയപ്പെടുത്തുന്ന ഒരു ചരിത്ര നിമിഷമുണ്ടായി. അത് നിരവധി അവസരങ്ങള്‍ കൊണ്ടുവരികയും, പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും ശക്തി പകര്‍ന്ന് നല്‍കുകയും ചെയ്തു. എനിക്ക് ലോകം ചുറ്റി സഞ്ചരിക്കാന്‍ പ്രചോദനമാകുന്ന നിരവധി ആളുകളെ കാണാന്‍ കഴിഞ്ഞു. അത് എന്റെ ജീവിതത്തെ മാറ്റി മറിച്ചു.' സുസ്മിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Content Highlights: susmitha sen shartes memory