നിങ്ങളുടെ ഫോണില്‍ സ്റ്റോറേജ് ഇല്ലേ; പരിഹാരമുണ്ടെന്ന് വാടസ് ആപ്പ്

ചിത്രങ്ങളും വീഡിയോകളും ഡൗണ്‍ലോഡ് ആയി ഫോണിന്റെ സ്‌റ്റോറേജ് തീര്‍ന്നോ?

dot image

വാട്‌സ് ആപ്പ് കൊണ്ട് പ്രയോജനങ്ങള്‍ ധാരാളമാണ്. സന്ദേശങ്ങള്‍ അയക്കാം ഉയര്‍ന്ന റസല്യൂഷനിലുള്ളതടക്കം ചിത്രങ്ങളും വീഡിയോകളും അയക്കാം. പലരും വാട്‌സ് ആപ്പില്‍ വിവിധ ഗ്രൂപ്പുകളിലും അംഗങ്ങളായിരിക്കും. അതില്‍നിന്നെല്ലാം ധാരാളം ഫയലുകളും ഫോണിലേക്ക് ഡൗണ്‍ലോഡ് ആകുന്നുണ്ട്. അതുകൊണ്ടുതന്നെ ഫോണിന്റെ സ്റ്റോറേജ് എപ്പോഴും നിറഞ്ഞിരിക്കും. എന്നാല്‍ ഇനി മുതല്‍ ഫോണില്‍ സ്‌റ്റോറേജ് ഇല്ലെന്നോര്‍ത്തുള്ള ബുദ്ധിമുട്ട് വേണ്ട.

അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പ് ഉപയോക്താക്കള്‍ക്ക് റെസല്യൂഷന്‍ തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന 'ഡൗണ്‍ലോഡ് ക്വാളിറ്റി' ഫീച്ചറാണ് അണിയറയില്‍ ഒരുങ്ങുന്നത്. ആന്‍ഡ്രോയിഡ് പതിപ്പ് 2.25.18.11 നുളള വാട്‌സ് ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചര്‍. ഫയലുകള്‍ വരുന്നതിന് മുന്‍പ് ഗുണനിലവാരം എച്ച്ഡി അല്ലെങ്കില്‍ എസ്ഡി തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓപ്ഷന്‍ ഈ അപ്‌ഡേറ്റിലൂടെ ലഭിക്കും.

ഈ പുത്തന്‍ ഫീച്ചര്‍ നിലവില്‍ ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. നിങ്ങള്‍ ബീറ്റാ ടെസ്റ്ററുകളില്‍ ചെന്നിട്ടുണ്ടെങ്കില്‍ പുതിയ ഫീച്ചര്‍ കണ്ടെത്താന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടത്. ആദ്യം വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലേക്ക് പോകുക. തുടര്‍ന്ന് സ്‌റ്റോറേജ് ആന്‍ഡ് ഡാറ്റയില്‍ ക്‌ളിക്ക് ചെയ്യുക. അവിടെ മീഡിയ ഓട്ടോ-ഡൗണ്‍ലോഡ് ക്വാളിറ്റി എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ കാണാം.അതില്‍ നിന്ന് എസ്ഡി അല്ലെങ്കില്‍ എച്ച്ഡി നിലവാരത്തില്‍ നിന്നും ഏതെങ്കിലും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

ഇപ്പോള്‍ തിരഞ്ഞെടുത്ത ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കളില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ചുവരികയാണ്. പരീക്ഷണം വിജയമായാല്‍ എല്ലാ വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്കുമായി ഈ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചേക്കും.

Content Highlights :WhatsApp is preparing to introduce a solution to the problem of lack of storage on phones

dot image
To advertise here,contact us
dot image