നെറ്റ്ഫ്‌ളിക്‌സിന് പണികിട്ടി, സ്ട്രീമിങ് തടസപ്പെട്ടു; സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകൾ

ഔട്ടേജ്-ട്രാക്കിംഗ് സൈറ്റായ ഡൗൺഡിറ്റക്ടർ 75,000-ത്തിലധികം റിപ്പോർട്ടുകൾ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്

dot image

ആഗോള സ്ട്രീമിങ് സർവീസ് ആയ നെറ്റ്ഫ്‌ളിക്‌സ് സേവനങ്ങൾ തടസപ്പെട്ടു. അമേരിക്കയടക്കമുള്ള രാജ്യങ്ങളിലാണ് നെറ്റ്ഫ്‌ളിക്‌സ് സേവനം തടസപ്പെട്ടത്. സിനിമകളോ സീരിസുകളോ സ്ട്രീം ചെയ്യാൻ ശ്രമിക്കുന്നതിനിടെ 'ഈ സമയത്ത് ഈ ടൈറ്റിൽ ലഭ്യമല്ല' എന്ന സന്ദേശമാണ് സ്‌ക്രീനിൽ ലഭിക്കുന്നത്.

നിരവധി പേരാണ് തങ്ങൾക്ക് നെറ്റ്ഫ്‌ളിക്‌സ് ലഭിക്കുന്നില്ല എന്ന് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്. ഔട്ടേജ്-ട്രാക്കിംഗ് സൈറ്റായ ഡൗൺഡിറ്റക്ടർ 75,000-ത്തിലധികം റിപ്പോർട്ടുകൾ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിലവിൽ നെറ്റ്ഫ്‌ളിക്‌സ് ലഭിക്കുന്നുണ്ട്.

എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ വ്യാപക ട്രോളുകളാണ് നൈറ്റ്ഫ്‌ളിക്‌സിന് നേരെ വരുന്നത്. ഉത്തരവാദിത്തബോധം ഉണ്ടാവണമെന്നും എന്താണ് പ്രശ്‌നമെന്ന് നെറ്റ്ഫ്‌ളിക്‌സ് തുറന്നുപറയണമെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുന്നുണ്ട്.

ഔദ്യോഗികമായി നെറ്റ്ഫ്‌ളിക്‌സ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും 'ക്ഷമിക്കണം, ഈ ശീർഷകം ഈ സമയത്ത് കാണാൻ കഴിയില്ല' എന്ന സന്ദേശം വരാറുള്ളത് നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കുന്ന ഡിവൈസിൽ സൂക്ഷിച്ചിരിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ഡാറ്റകൾക്ക് പ്രശ്‌നം നേരിടുമ്പോഴാണെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്.

Content Highlights: Netflix Down Downdetector reports thousands of Netflix outages

dot image
To advertise here,contact us
dot image