100-ാം മിനിറ്റില്‍ കളിമാറി; ക്ലബ്ബ് ലോകകപ്പില്‍ ബോട്ടഫോഗോയെ വീഴ്ത്തി പാമിറാസ് ക്വാര്‍ട്ടറില്‍

നിശ്ചിത സമയത്തില്‍ മത്സരം ഗോള്‍രഹിതമായിരുന്നു

dot image

ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ബ്രസീലിയന്‍ ക്ലബ്ബായ പാമിറാസ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ബ്രസീലിയന്‍ ടീമുകളുടെ റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ ബോട്ടഫോഗോയെ വീഴ്ത്തിയാണ് പാമിറാസിന്റെ മുന്നേറ്റം. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ നേടിയ ഏകഗോളിലാണ് ബോട്ടഫോഗോ വിജയം പിടിച്ചെടുത്തത്.

നിശ്ചിത സമയത്തില്‍ മത്സരം ഗോള്‍രഹിതമായിരുന്നു. 100-ാം മിനിറ്റില്‍ പൗളിഞ്ഞോ നേടിയ തകര്‍പ്പന്‍ ഗോളാണ് മത്സരത്തിന്റെ ഗതി മാറ്റിമറിച്ചത്. അധികസമയത്ത് മത്സരം കൂടുതല്‍ ആവേശകരമായി.

116-ാം മിനിറ്റില്‍ ഗുസ്താവോ ഗോമസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് പാമിറാസ് 10 പേരായി ചുരുങ്ങിയിരുന്നു. എങ്കിലും പാമിറാസ് വിജയം കൈവിട്ടില്ല. ഈ വിജയത്തോടെ പാമിറാസ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

Content Highlights: FIFA Club World Cup 2025: Paulinho’s extra-time strike hands Palmeiras win over Botafogo in round of 16

dot image
To advertise here,contact us
dot image