
സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് സൂര്യയും ജ്യോതികയുമാണ്. ഇരുവരും സീഷെൽസിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ആരാധകരെ ഇളക്കി മറിച്ചിരിക്കുന്നത്. ജ്യോതിക തന്നെയാണ് സൂര്യയുമൊത്തുള്ള അവധിക്കാല വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഹെലികോപ്റ്ററിൽ സീഷെൽസിലേക്ക് പോകുന്നതും ദ്വീപിലെ റിസോർട്ടിൽ ഇരുവരുമൊരുമിച്ച് സമയം ചെലവഴിക്കുന്നതും വീഡിയോയിൽ കാണാം.
പുത്തൻ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വീഡിയോയിൽ സൂര്യ ഉള്ളത്. ഇത് പുതിയ സിനിമയ്ക്കായുള്ള ലുക്ക് ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. തങ്ങളുടെ യാത്രയിലെ ഏറ്റവും മനോഹര നിമിഷങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോയാണ് ജ്യോതിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. ‘നിനക്കും എനിക്കും മാത്രമായി ഈ പറുദീസയിൽ മറ്റൊരു ദിനം’ എന്ന ക്യാപ്ഷനോടെയാണ് ജ്യോതിക വീഡിയോ പങ്കുവെച്ചത്. വീഡിയോയ്ക്ക് പിന്നാലെ കമന്റുമായി നിരവധി ആരാധകരാണ് എത്തുന്നത്.
‘കാക്ക കാക്ക’യിലെ ‘ഉയിരിൻ ഉയിരേ’ എന്ന ഗാനം വീഡിയോയിൽ ഉൾപ്പെടുത്തണം എന്നാണ് ആരാധകരുടെ ആവശ്യം. ഈ പ്രായത്തിലും സൂര്യയുടെ ഫിറ്റ്നെസ്സിനെയും ലുക്കിനെയും തോൽപ്പിക്കാൻ ആർക്കും കഴിയില്ല എന്നാണ് കമന്റുകൾ.
ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് ഇനി പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. ഡ്രീം വാരിയേഴ്‌സ് ചിക്‌ചേഴ്‌സ് വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് സൂര്യയുടെ ആരാധകര്‍ കാത്തിരിക്കുന്നത്. എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നതെന്നും പറയപ്പെടുന്നു.
Content Highlights: Suriya and Jyotika vacation video goes viral