വീട് തകർന്ന കല്യാണിയമ്മയുടെ കണ്ണീർ മന്ത്രി കണ്ടു; സഹായം ഉടൻ നൽകുമെന്ന് കെ രാജൻ റിപ്പോർട്ടറിനോട്

മറ്റൊരു വീടിന് പഞ്ചായത്തിനോട് അപേക്ഷിച്ചിരുന്നെങ്കിലും സമയമായിട്ടില്ല എന്നായിരുന്നു മറുപടി എന്ന് കല്യാണിയമ്മയുടെ മകൾ റിപ്പോർട്ടറിനോട് പറഞ്ഞു.

dot image

പാലക്കാട്: പുതുശ്ശേരിയിൽ കനത്ത മഴയിൽ വീട് തകർന്ന് നിസ്സഹായാവസ്ഥയിലായ കല്യാണിയമ്മയ്ക്ക് സഹായം ഉറപ്പ് നൽകി മന്ത്രി കെ രാജൻ. പാലക്കാട് ജില്ലാ കളക്ടറെ ഉടൻ തന്നെ താൻ ബന്ധപ്പെടുമെന്നും അടിയന്തിരമായി എന്ത് സഹായം ചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പ് നൽകി.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കല്യാണിയമ്മ തൊട്ടടുത്ത് തന്നെയുള്ള മകളുടെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് വീട് തകർന്നുവീണത്. വീടിന് മുന്നിൽ സംസാരിക്കാൻ കഴിയാതെ കണ്ണ് നിറഞ്ഞ് നിൽക്കുന്ന കല്യാണിയമ്മയുടെ ദൃശ്യങ്ങൾ റിപ്പോർട്ടർ ടി വിയിലൂടെ കേരളം കണ്ടിരുന്നു. മരുന്നും വസ്ത്രങ്ങളുമെല്ലാം വീടിനകത്തായിരുന്നു. മറ്റൊരു വീടിന് പഞ്ചായത്തിനോട് അപേക്ഷിച്ചിരുന്നെങ്കിലും സമയമായിട്ടില്ല എന്നായിരുന്നു മറുപടി എന്ന് കല്യാണിയമ്മയുടെ മകൾ റിപ്പോർട്ടറിനോട് പറഞ്ഞു.

Content Highlights: Minister K Rajan assures help to kalyaniyamma whose home was damaged in heavy rain

dot image
To advertise here,contact us
dot image