
കടിഞ്ഞൂല്‍ കല്യാണത്തിലെ ഉര്‍വശിയുടെ കഥാപാത്രത്തെ ഓര്‍മയില്ലേ. മൂന്നുവയസ്സുള്ളപ്പോള്‍ പല്ലുതേക്കാന്‍ അച്ഛന് വാങ്ങിത്തന്ന ആദ്യ ബ്രഷും മാവില്‍ എറിഞ്ഞ കല്ലും പറഞ്ഞുപോയ പല്ലുമെല്ലാം പെട്ടിക്കകത്ത് സൂക്ഷിച്ചുവയ്ക്കുന്ന ആ കഥാപാത്രത്തെ പോലെ ആദ്യമായി ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളുടെയും ഓര്‍മകള്‍ സൂക്ഷിക്കുന്നവരാണോ നിങ്ങള്‍. നിങ്ങളുടെ മക്കളുടെ കുട്ടിക്കാലത്തെ ഓര്‍മകളും അതുപോലെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണോ..എങ്കില്‍ എയര്‍ ഇന്ത്യയുടെ ഈ പുതിയ തീരുമാനം നിങ്ങളെ സന്തോഷപ്പെടുത്തുമെന്നതില് സംശയമില്ല. ജീവിതത്തില്‍ ആദ്യമായി ഫ്ളൈറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഫസ്റ്റ് ഫ്ളൈറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനത്തിലാണ് എയര്‍ ഇന്ത്യ.
മേഘങ്ങള്‍ക്കിടയിലൂടെയുള്ള മനോഹരമായ വിമാനയാത്ര ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. ആ സ്വപ്നത്തിന് പ്രായത്തിന്റെ വലിപ്പചെറുപ്പവുമില്ല. ആശിച്ചുമോഹിച്ച ആദ്യ വിമാനയാത്രയുടെ ഓര്‍മയ്ക്കായാണ് ഫസ്റ്റ് ഫ്ളൈറ്റ് സര്‍ട്ടിഫിക്കറ്റ് എയര്‍ ഇന്ത്യ നല്‍കുന്നത്. തുടക്കത്തില്‍ ഇതൊരു കടലാസുകഷ്ണം മാത്രമായി തോന്നുമെങ്കിലും ഫ്രെയിം ചെയ്തുവയ്ക്കാവുന്ന നല്ലൊരു ഓര്‍മയാണ് ഇതെന്ന് എയര്‍ഇന്ത്യ പറയുന്നു.
Content Highlights: Creating Lasting Memories: First Flight Certificates for Lifelong Aviation Enthusiasts