'ഒരു സഹോദരൻ ഉള്ളത് എപ്പോഴും സ്‌പെഷ്യലാണ്'; കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് കാർത്തി

ഒരു ചേട്ടൻ കൂടെയുണ്ടാകുന്നത് ഭാഗ്യമാണെന്നും കാർത്തി പറഞ്ഞു

dot image

കോളിവുഡിൽ ഒരുപാട് ആരാധകരുള്ള സഹോദരങ്ങളാണ് സൂര്യയും കാർത്തിയും. അഭിനേതാക്കളെന്ന നിലയിൽ തമിഴ് സിനിമയിലെ ടോപ് ടയറിലുള്ളവരാണ് ഇരുവരും. തന്റെ തുടക്കകാലത്ത് ചേട്ടനായ സൂര്യ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ഒരു ചേട്ടൻ കൂടെയുണ്ടാകുന്നത് ഭാഗ്യമാണെന്നും കാർത്തി പറഞ്ഞു.

ഓഹോ എന്തൻ ബേബി എന്ന സിനിമയുടെ പ്രീ റിലീസ് പരിപാടിയിൽ അതിഥിതിയായെത്തി സംസാരിക്കുകയായിരുന്നു കാർത്തി. 'ഒരു സഹോദരൻ ഉണ്ടാകുന്നത് എപ്പോഴും സ്‌പെഷ്യലാണ്. അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്. ഞാൻ എന്റെ സഹോദരനിൽ നിന്നും ഒരുപാട് പഠിച്ചിട്ടുണ്ട്. ഞാൻ സിനിമയിൽ ആദ്യമായെത്തിയപ്പോൾ തന്നെ എനിക്ക് ഒരുപാട് പേരുടെ സ്നേഹം ലഭിച്ചു. അതിന് കാരണം സൂര്യയാണ്,' കാർത്തി പറഞ്ഞു.

അതേസമയം വിഷ്ണു വിശാലിന്റെ സഹോദരൻ രുദ്ര ഈ ഓഹോ എന്തൻ ബേബിയിലൂടെ വെള്ളിത്തിരയിലെത്തും. വിഷ്ണു വിശാൽ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണകുമാർ രാമകുമാർ ആണ്. വിഷ്ണു വിശാലും റോമിയോ പിക്‌ചേഴ്‌സിന്റെ രാഹുലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മിഥില പാൽക്കർ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളി താരമായ അഞ്ജു കുര്യൻ, മിഷ്കിന്‍, റെഡിൻ കിങ്സ്ലി എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

Content Highlights- Karthi talks About how lucky he is have a brother

dot image
To advertise here,contact us
dot image