'ആദ്യം കൈതി 2, നമ്മുടെ സിനിമ 2026 ൽ തുടങ്ങും'; ലോകേഷ് ചിത്രത്തെക്കുറിച്ച് ആമിർ

'ലോകേഷും ഞാനും ഒരു സിനിമ ചെയ്യുന്നുണ്ട്. എന്നാൽ ആ ചിത്രം അടുത്ത വർഷമേ തുടങ്ങുകയുള്ളൂ'

dot image

ലോകേഷ് കനകരാജിനൊപ്പം ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നതായി ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ സിനിമയുടെ കൂടുതൽ അപ്ഡേറ്റുകൾ പങ്കുവെച്ചിരിക്കുകയാണ് ആമിർ. ലോകേഷ് ഇപ്പോൾ കൈതി 2 എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലേക്ക് കടക്കുകയാണെന്നും ഇതിന് പിന്നാലെ അടുത്ത വർഷം താനുമായുള്ള സിനിമ ആരംഭിക്കുമെന്നും ആമിർ പറഞ്ഞു.

'ലോകേഷും ഞാനും ഒരു സിനിമ ചെയ്യുന്നുണ്ട്. എന്നാൽ ആ ചിത്രം അടുത്ത വർഷമേ തുടങ്ങുകയുള്ളൂ. ലോകേഷ് ഇപ്പോൾ കൈതി 2 ചെയ്യാൻ പോവുകയാണ്. അത് കഴിഞ്ഞ് അടുത്ത വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി നമ്മൾ ആ സിനിമ ചെയ്യും,' എന്ന് ആമിർ ഖാൻ ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ലോകേഷ് - രജനികാന്ത് ചിത്രം കൂലിയിലും ആമിർ ഖാൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ലൊക്കേഷനിൽ നിന്നുള്ള ചില സ്റ്റില്ലുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നീട് ആമിർ ഖാന്റെ പിറന്നാൾ ദിനത്തില്‍ ലോകേഷ് പങ്കുവെച്ച ചിത്രവും കൂലിയിൽ അദ്ദേഹം ഉണ്ടാകുമെന്ന ഊഹാപോഹങ്ങൾക്ക് കരുത്തേകിയിരുന്നു.

അതേസമയം, ജൂൺ 20 ന് നടന്റെ ഏറ്റവും പുതിയ ചിത്രമായ 'സിത്താരേ സമീൻ പർ' റിലീസിനൊരുങ്ങുകയാണ്. ആർ എസ് പ്രസന്നയാണ് സിനിമ സംവിധാനം ചെയുന്നത്. 2007-ൽ പുറത്തിറങ്ങിയ ആമിറിന്റെ സംവിധാനത്തില്‍ എത്തിയ താരേ സമീൻ പറിന്‍റെ സ്പിരിച്ച്വല്‍ സീക്വല്‍ എന്ന നിലയിലാണ് സിത്താരേ സമീൻ പർ എന്നാണ് വിവരം.

Content Highlights: Aamir Khan talks about his movie with Lokesh Kanakaraj

dot image
To advertise here,contact us
dot image