വരാന്തയില്‍ വെച്ചിരുന്ന ഹെല്‍മറ്റില്‍ നിന്നും പുറത്തുചാടിയത് പെരുമ്പാമ്പ്; വീട്ടമ്മയുടെ കയ്യില്‍ കൊത്തി

ബൈക്കില്‍ യാത്ര ചെയ്യാന്‍ ഹെല്‍മെറ്റ് എടുക്കവേയാണ് വീട്ടമ്മയ്ക്ക് കടിയേറ്റത്.

dot image

കാസര്‍കോട്: കാസര്‍കോട് ഹെല്‍മറ്റിനുള്ളില്‍ കയറികൂടിയ പെരുമ്പാമ്പ് വീട്ടമ്മയെ കടിച്ചു. കാസര്‍കോട് കളനാട് അരമങ്ങാനം സ്വദേശി മുംതാസിനാണ് പരിക്കേറ്റത്. മുംതാസിന്‌റെ കയ്യിലാണ് പെരുമ്പാമ്പ് കടിച്ചത്.

വരാന്തയില്‍ വെച്ചിരുന്ന ഹെല്‍മറ്റില്‍ നിന്നാണ് പാമ്പ് കടിയേറ്റത്. ബൈക്കില്‍ യാത്ര ചെയ്യാന്‍ ഹെല്‍മെറ്റ് എടുക്കവേയാണ് വീട്ടമ്മയ്ക്ക് കടിയേറ്റത്. കൈയില്‍ കടിയേറ്റ വീട്ടമ്മയെ ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴക്കാലമായതിനാല്‍ വീടിന്‌റെ വരാന്തയില്‍ വെച്ചിരുന്ന ഹെല്‍മറ്റില്‍ പാമ്പ് കയറിക്കൂടിയതാകാം എന്നാണ് നിഗമനം.

content highlights: A python jumped out of a helmet placed on the verandah; bit the housewife's hand

dot image
To advertise here,contact us
dot image