
ഐപിഎൽ 2025 സീസണിലെ അവസാന ലീഗ് മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ വിജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യ ക്വാളിഫയർ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുയാണ്. പോയിന്റ് ടേബിളിൽ ഒന്നാമതുള്ള പഞ്ചാബ് കിങ്സിനെതിരെ നാളെയാണ് ആർസിബിയുടെ ഒന്നാം ക്വാളിഫയർ പോരാട്ടം. ഇതിൽ ജയിച്ചാൽ നേരിട്ട് ഫൈനലിലേക്ക് മാർച് ചെയ്യാൻ അവർക്കാവും. തോറ്റാൽ മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് എലിമിനേറ്റർ പോരിലെ വിജയികളെ നേരിടേണ്ടി വരും. അതിൽ വിജയിച്ചാൽ ഫൈനലിലേക്ക് പ്രവേശിക്കാൻ ഒരു ചാൻസ് കൂടെയുണ്ട്.
അതേ സമയം സീസണിലെ എല്ലാ എവേ മത്സരങ്ങളും ജയിച്ചാണ് ആർസിബിയുടെ ഈ വരവ്. 18 വർഷത്തിന്റെ ചരിത്രമുള്ള ഐപിഎല്ലിന്റെ ഏതെങ്കിലുമൊരു സീസണിൽ മുഴുവൻ എവേ മത്സരങ്ങളും ജയിക്കുന്ന ആദ്യ ടീമായും ആർസിബി മാറി. ഏഴാമത്തെ തുടർച്ചയായ ഏഴാം ഹോം ജയമാണ് ആർസിബി നേടിയത്. ഇതല്ലാതെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ആർസിബി ജയിച്ചത് എന്നും ശ്രദ്ധേയമാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹോം ഗ്രൗണ്ടിൽ അവരെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചത് സീസൺ തുടങ്ങിയത്. ശേഷം ചെന്നൈ സൂപ്പർ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാൻ റോയൽസ്,മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് എന്നിവരെ അവരുടെ മൈതാനങ്ങളിൽ തോൽപ്പിച്ച ആർസിബി ഒടുവിൽ ഇന്നലെ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ അവരുടെ ഹോം ഗ്രൗണ്ടിൽ തോൽപ്പിച്ചു.
Content Highlights:RCB become first team to win all away matches in a season IPL history