ടെന്‍ ഹാഗ് ടേക്ക്‌സ് ചാര്‍ജ്; ലെവര്‍കൂസന്റെ പുതിയ പരിശീലകനായി സ്ഥാനമേറ്റെടുത്തു

2027 വരെ ടെന്‍ ഹാഗിന്‍റെ സേവനം ടീമിന് ലഭ്യമാകുമെന്നും ലെവർകൂസന്‍ അറിയിച്ചു

dot image

ബുണ്ടസ് ലീഗ ക്ലബ്ബ് ബയര്‍ ലെവര്‍കൂസന്റെ പുതിയ മുഖ്യപരിശീലകനായി കോച്ച് എറിക് ടെന്‍ ഹാഗ് നിയമിതനായി. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ചായ ടെന്‍ ഹാഗ് മെയ് 26ന് ലെവര്‍കൂസന്റെ കോച്ചായി സ്ഥാനമേറ്റെടുത്തതായി ക്ലബ്ബ് തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2027 വരെ ടെന്‍ ഹാഗിന്‍റെ സേവനം ടീമിന് ലഭ്യമാകുമെന്നും ലെവർകൂസന്‍ അറിയിച്ചു.

സാബി അലോണ്‍സോയ്ക്ക് പകരക്കാരനായാണ് 55 കാരനായ ഡച്ച് പരിശീലകന്‍ ലെവര്‍കൂസന്റെ തട്ടകത്തില്‍ എത്തുന്നത്. ലെവര്‍കൂസന്‍

വിട്ട അലോണ്‍സോ റയല്‍ മാഡ്രിഡില്‍ ചേര്‍ന്നിരുന്നു. കാര്‍ലോ ആഞ്ചലോട്ടിക്ക് യാത്രയയപ്പ് നല്‍കിയതിന് പിന്നാലെയാണ് റയല്‍ മാഡ്രിഡ് പുതിയ പരിശീലകനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

2024 ഒക്ടോബറിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടെന്‍ ഹാഗിനെ പുറത്താക്കിയത്. ഇതിനുശേഷം ടെന്‍ ഹാഗ് വേറെ ചുമതല ഏറ്റിരുന്നില്ല. ലെവര്‍കൂസന്റെ കോച്ചായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണമെത്തിയത്. ഈ സീസണില്‍ ബയേണ്‍ മ്യൂണിക്കിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലെവര്‍കൂസനെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുക എന്ന വലിയ വെല്ലുവിളിയാണ് ടെന്‍ ഹാഗിന് മുന്നിലുള്ളത്.

Content Highlights: Former Manchester United boss Erik ten Hag becomes Bayer Leverkusen manager

dot image
To advertise here,contact us
dot image